തിരുവനന്തപുരം:വേണ്ടത്ര ശ്രദ്ധ ചെലുത്താതെ ധാരാളം ഉത്തരവുകൾ ധനവകുപ്പ് പടച്ചുവിടുന്നുണ്ട്. ഉത്തരവ് ഉണ്ടാക്കാൻ ഒരുപാടുമില്ല നടപ്പിലാക്കാനാണ് കഴിയാതിരിക്കുന്നത്. ഉത്തരവ് ഇറക്കുന്നവർക്ക് ഇതൊന്നും പ്രശ്നമല്ല ഇവിടെയും ഒരു ഉത്തരവ് പുറപ്പെടുവിച്ചു. 2016ലാണ് അവസാനമായി ജീവനക്കാരുടെ യാത്രാബത്ത പരിധി നിശ്ചയിച്ചിട്ടുള്ളത്. ഇതിന് ശേഷം, 2021 ലെ ശമ്പള പരിഷ്‌കരണത്തിനു ശേഷവും ജീവനക്കാർ യാത്ര ചെയ്യേണ്ടത് 2016 ലെ അതേ നിരക്കിലാണ്. 2024 ലും ഉത്തരവിൽ മാറ്റമില്ല.
യാത്രാബത്ത പരിധിയിൽ കടുത്ത മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. 2016 ൽ നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ ഒരു തുക പോലും അനുവദിക്കരുതെന്ന കർശന നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് ധനവകുപ്പ്. ഡിസംബർ ആറിനാണ് ഇതുസംബന്ധിച്ച സർക്കുലർ ഇറങ്ങിയിരിക്കുന്നത്.
സർക്കാർ ജീവനക്കാരുടെ ഔദ്യോഗിക യാത്രകൾക്ക് യാത്രാബത്ത അനുവദിക്കുന്നതിൽ പ്രതിമാസ/ത്രൈമാസ പരിധി നിശ്ചയിച്ചുകൊണ്ട് പരാമർശം (1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പരാമർശം (2), (3) ഉത്തരവുകൾ പ്രകാരം യാത്രാബത്ത പരിധിയിൽ നിന്നും സ്ഥിരമായി ഒഴിവാക്കപ്പെട്ടതോ/ഒറ്റത്തവണ ഒഴിവാക്കപ്പെട്ടവരോ ആയ എല്ലാ ജീവനക്കാരും പ്രതിമാസ/ത്രൈമാസ യാത്രാബത്ത പരിധിക്ക് പുറത്ത് വരുന്ന ക്ലെയിമുകളിൽ യാത്രാബത്ത പരിധിയിൽ നിന്നു ഒഴിവാക്കുന്നതിനായി സമർപ്പിക്കുന്ന എല്ലാ യാത്രാബത്ത ക്ലെയിമുകളോടൊപ്പവും ഔദ്യോഗിക യാത്ര നടത്തിയതിന്റെ ആധികാരികത ഉറപ്പു വരുത്തുന്നതിനായി ട്രെയിൻ/വ്യോമ/ബസ് യാത്ര നടത്തിയതിന്റെ യഥാർത്ഥ യാത്രാ ടിക്കറ്റ് കൂടി സമർപ്പിക്കേണ്ടതാണെന്ന് നിഷ്‌ക്കർഷിച്ചിട്ടുണ്ട്.
ജീവനക്കാർക്ക് പ്രതിഷേധിക്കാൻ മറ്റൊരവസരം കൂടി നൽകി സർക്കാർ ജീവനക്കാരെ ആദരിച്ചു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…