Categories: Kerala News

വയനാട് വാർത്തകൾ.

കരാര്‍ നിയമനം

വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി (ജനറല്‍ മെഡിസിന്‍, ഒ.ബി.ജി, റേഡിയോ ഡയഗ്നോസിസ്, ഒഫ്താല്‍മോളജി, ജനറല്‍ സര്‍ജറി, സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍ ട്രാന്‍സ്ഫ്യൂഷന്‍ മെഡിസിന്‍, കാര്‍ഡിയോളജി) സീനിയര്‍ റസിഡന്റ് തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനത്തിനായി ഇന്റര്‍വ്യൂ നടത്തപ്പെടുന്നു. പ്രതിമാസം 73,500/ രൂപ ഏകീകൃത ശമ്പളത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും എം.ഡി/എം.എസ്/ഡി.എന്‍.ബി/ഡി.എം യും കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ള ഡോക്ടര്‍മാര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാവുന്നതാണ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം 2025 ജനുവരി 24ന് രാവിലെ 11 മണിക്ക് വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്.
അഡ്വാന്‍സ്ഡ് ജേണലിസത്തിന് അപേക്ഷിക്കാം

സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ 2025ലെ അഡ്വാന്‍സ്ഡ് ജേണലിസത്തില്‍ ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടുവോ ഡിഗ്രീയോ പാസായവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 16 വരെ അപേക്ഷിക്കാം തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ കേന്ദ്രങ്ങളിലാണ് ബാച്ചുകള്‍ ആരംഭിക്കുന്നത് പ്രിന്റ് മീഡിയ, ടെലിവിഷന്‍, ഡിജിറ്റല്‍ മീഡിയ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവയില്‍ അധിഷ്ഠിതമായ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിങ്, വിഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ്, ഇന്‍ഫോ്രൈപനര്‍ഷിപ്പ് എന്നിവയില്‍ പരിശീലനം ലഭിക്കും. ഇന്റേണ്‍ഷിപ്പ്, മാധ്യമസ്ഥാപനങ്ങളില്‍ പരിശീലനം, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ ലഭിക്കും. ഫോണ്‍ 9544958182 വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, 2 ഫ്ളോര്‍, ചെമ്പിക്കളം ബില്‍ഡിംഗ് ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം, 695 014.

സിവില്‍ സര്‍വ്വീസ് അഭിമുഖ പരിശീലനം

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ (സി.സി.ഇകെ) കീഴില്‍ സര്‍ക്കാര്‍, കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി (കെ.എസ്.സി.എസ്.എ) 2024ല്‍ യൂ.പി.എസ്.സി സിവില്‍ സര്‍വ്വീസ് മെയിന്‍ പരീക്ഷ പാസായി അഭിമുഖത്തിന് യോഗ്യത നേടിയ കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാഡമി പ്രഗത്ഭരായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സൗജന്യ അഭിമുഖ പരിശീലനം നടത്തും. സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ കേരളയുടെ തിരുവനന്തപുരം ചാരാച്ചിറയിലുള്ള ഓഫീസിലാണ് ഇന്റര്‍വ്യൂ പരിശീലനം നല്‍കുന്നത്. രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും https://kscsa.org ഫോണ്‍ 8281098861

കോമേഴ്സ് ലക്ച്ചറര്‍ അഭിമുഖം ജനുവരി 17 ന്

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ മാനന്തവാടിയില്‍ പ്രവര്‍ത്തിക്കുന്ന പി. കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ലക്ച്ചറര്‍ ഇന്‍ കോമേഴ്സ് തസ്തികയില്‍ താല്‍കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച്ച നടത്തുന്നു. യോഗ്യതയുള്ളവര്‍ ജനുവരി 17 ന് 10 മണിക്ക് മുമ്പായി ബയോഡാറ്റയും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒര്‍ജിനലും പകര്‍പ്പും സഹിതം ഓഫീസില്‍ ഹാജാരാകണം.ഫോണ്‍ : 8547005060

അഭിമുഖം മാറ്റി

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജനുവരി 16 നു നടത്താന്‍ നിശ്ചയിച്ചിരുന്ന ലാബ് ടെക്നീഷ്യന്‍, ഒ. പി ടിക്കറ്റ് കൗണ്ടര്‍ സ്റ്റാഫ് തസ്തികകളിലേക്കുള്ള അഭിമുഖം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി.

ടെണ്ടര്‍ പരസ്യം

ജിവിഎച്ച്എസ്എസ് അമ്പലവയല്‍ സ്‌കൂളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ലാബുകളിലേക്ക് ഫര്‍ണിച്ചറുകള്‍ വിതരണം ചെയ്യുന്നതിന് മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍ ഉള്ളടക്കം ചെയ്തിട്ടുള്ള കവറിനു പുറത്ത് ‘സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിലെ ലാബുകളിലേക്കുള്ള ഫര്‍ണിച്ചറുകള്‍’ എന്ന് രേഖപ്പെടുത്തണം. പ്രിന്‍സിപ്പല്‍, ജിവിഎച്ച്എസ്എസ് അമ്പലവയല്‍ പി ഒ. അമ്പലവയല്‍, വയനാട് ജില്ല, പിന്‍ 673593 എന്ന മേല്‍വിലാസത്തില്‍ നിശ്ചിത സമയപരിതിക്കുള്ളില്‍ ലഭ്യമാക്കേണ്ടതാണ്. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 27 രാവിലെ 10. ഫോണ്‍: 9446158139

ബിരുദ പഠന പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്:
ജില്ലാതല ഉദ്ഘാടനം

സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് ബിരുദ പഠനത്തിന് അവസരമായി നൂതന പദ്ധതി നടപ്പിലാക്കുകയാണ് ജില്ലാ പഞ്ചായത്ത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പഠനാവസരം വീണ്ടെടുത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്സ് വിജയിച്ച പഠിതാക്കള്‍ക്ക് സാമ്പത്തികമില്ലാത്തതിന്റെ പേരില്‍ പഠനം നിര്‍ത്തരുത് എന്ന ലക്ഷ്യത്തോടെയാണ് നൂതന പദ്ധതിയായി ജില്ലാ പഞ്ചായത്ത് ബിരുദ പഠനം നടപ്പിലാക്കുന്നത്. ശ്രീ നാരായണ ഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ ബിരുദ കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്യുന്ന ജനറല്‍ പഠിതാക്കള്‍ക്ക് 50 ശതമാനം ഫീസും പട്ടിക ജാതി വിഭാഗക്കാര്‍ക്ക് 75 ശതമാനം ഫീസും പട്ടിക വര്‍ഗ്ഗ പഠിതാക്കള്‍ക്ക് 100 ശതമാനം ഫീസും ജില്ലാ പഞ്ചായത്ത് യൂണിവേഴ്സിറ്റിക്ക് അടക്കും. ഈ പഠിതാക്കള്‍ക്ക് അവധി ദിവസങ്ങളില്‍ യൂണിവേഴ്സിറ്റി നേരിട്ട് സമ്പര്‍ക്ക പഠന ക്ലാസും നല്‍കുന്നുണ്ട്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി 11 ന് ശനിയാഴ്ച്ച രാവിലെ 10.30ന് കല്‍പ്പറ്റ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ നിര്‍വ്വഹിക്കും. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എസ്. ബിന്ദു മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, അംഗങ്ങള്‍, സാക്ഷരതാ മിഷന്‍ ഉദ്ദ്യോഗസ്ഥര്‍ പങ്കെടുക്കും. എസ്.എന്‍.ജി ഓപ്പണ്‍ യൂണിവേഴ്സിറ്റി അസി. പ്രൊഫസര്‍മാരായ ഡോ. നിസാര്‍.എ.സി, ഡോ.അഹമ്മദ് സിറാജുദ്ദീന്‍ എന്നിവര്‍ കോഴ്സുകളെ കുറിച്ച് വിശദീകരിക്കും.

റോഡ് അടച്ചിടും

നെന്മേനി ഗ്രാമപഞ്ചായത്തിലെ കുപ്പക്കൊല്ലി പൊന്മുടിക്കോട്ട റോഡ് ഇന്ന് മുതല്‍ ( ജനുവരി 11) നിമ്മാണം കഴിയുന്നത് വരെ പൂര്‍ണ്ണമായും അടച്ചിടുമെന്ന് നെന്മേനി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ചൂരല്‍മല-മുണ്ടകൈയിലെ എന്‍.സി.സി. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കേഡറ്റിന് രക്ഷാമന്ത്രി പദക്ക്

എന്‍.എം.എസ്.എം. ഗവണ്മെന്റ് കോളേജിലെ എന്‍. സി. സി അണ്ടര്‍ ഓഫീസറും ബി.എ. മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ കേഡറ്റ്. തേജ വി. പി ക്ക് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന വിരുന്നിലേക്ക് പ്രത്യേക ക്ഷണവും കേന്ദ്ര പ്രതിരോധ മന്ത്രിയുടെ രക്ഷ മന്ത്രി പദക് അവാര്‍ഡും ലഭിച്ചു. എന്‍.സി. സി യിലെ തന്റെ മികച്ച പ്രകടനങ്ങള്‍ക്കും ചൂരല്‍മല, മുണ്ടക്കൈ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവര്‍ത്തനങ്ങളും പരിഗണിച്ചാണ് തേജ ഈ ഉന്നത പുരസ്‌കാരത്തിന് അര്‍ഹയായത്. ഫൈവ് കേരള ബറ്റാലിയന് കീഴിലെ മുഴുവന്‍ കേഡറ്റുകളെയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നയിച്ചത് തേജ ആയിരുന്നു. കൂടാതെ കാശ്മീരില്‍ വെച്ച് നടന്ന എസ്.എന്‍.ഇ.സി. ക്യാമ്പ് ഉള്‍പ്പെടെ അനേകം നാഷണല്‍ ക്യാമ്പുകളില്‍ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ജനുവരി 15 നു ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ ആണ് രക്ഷാമന്ത്രി പതക്ക് സമ്മാനിക്കുന്നത്. ശേഷം, റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതിയുടെ അത്താഴ വിരുന്നില്‍ പങ്കെടുക്കുമെന്നും അസോസിയേറ്റ് എന്‍. സി. സി ഓഫീസര്‍ കൂടിയായ ലഫ്‌റ്റെനന്റ് ഡോ. ബഷീര്‍ പൂളക്കല്‍ അറിയിച്ചു. കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ പി.ടി.എ. യും സ്റ്റാഫും ചേര്‍ന്ന് തേജക്ക് ഹൃദ്യമായ യാത്രയായപ്പു നല്‍കി. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുബിന്‍ പി ജോസഫ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീശന്‍, അസോസിയേറ്റ് എന്‍. സി. സി. ലെഫ്റ്റനെന്റ് ഡോ. ബഷീര്‍ പൂളക്കല്‍, വര്‍ഗീസ് ആന്റണി, ബൈജു കെ. ബി, സിജു സി., രജിത് എം.ആര്‍. തുടങ്ങിയവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഇന്ന് (ജനുവരി 11) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ ദ്വാരക-പുലിക്കാട് റോഡ് പുളിഞ്ഞാല്‍ ടവര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധയിലും പീച്ചംകോഡ് അരിമന്നം റോഡിലും വൈദ്യുതി വിതരണം പൂര്‍ണമായോ ഭാഗികമായോ തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ഫോട്ടോ ക്യാപ്ഷന്‍: രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന വിരുന്നിലേക്കുള്ള ക്ഷണകത്തുമായി തേജ വി. പി.

News Desk

Recent Posts

കർണാടകയിൽ ആശ വർക്കന്മാർക്ക് 10000 രൂപ ഓണറേറിയം പ്രഖ്യാപിച്ചു ആശാ വർക്കന്മാർ നടത്തിവന്ന സമരം അവസാനിച്ചു.

ബംഗ്ളുരു :ആശാ പ്രവർത്തകരുടെ അനിശ്ചിതകാല നിരന്തര സമരം കർണാടക മുഖ്യമന്ത്രിയുടെ ഇടപെടലിൽ ഉജ്ജ്വല വിജയത്തിൽ കലാശിച്ചു. പല പ്രധാന ആവശ്യങ്ങളിൽ…

3 hours ago

നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം.

കൊല്ലം: നൃത്ത സംഗീത വാദ്യ താളമേളങ്ങള്‍ പെയ്തിറങ്ങിയ കുടുംബശ്രീയുടെ ആറാമത് സംസ്ഥാനതല ബഡ്സ് കലോത്സവം-തില്ലാനയുടെ അരങ്ങില്‍ 47 പോയിന്‍റ് നേടി…

4 hours ago

ആഴ്ചയില്‍ 90 മണിക്കൂര്‍ ജോലി : സുബ്രഹ്മണ്യത്തിന്‍റെ നിര്‍ദ്ദേശം അപലപനീയം – അമര്‍ജീത് കൗര്‍.

തൊഴിലാളികൾ ഞായറാഴ്ചയുള്‍പ്പെടെ ആഴ്ചയില്‍ 90 മണിക്കൂര്‍ പണിയെടുക്കണമെന്ന് ഇൻഫോ സിസ് മേധാവി നാരായണമൂര്‍ത്തിയെപ്പോലെ ലാര്‍സന്‍ & ട്യൂബ്രോ ചെയര്‍മാന്‍ സുബ്രഹ്മണ്യവും…

5 hours ago

ചാൽ ബീച്ചിന് ചരിത്ര നേട്ടമായി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം.

കണ്ണൂർ:പരിസ്ഥിതി സൗഹൃദമായ ഇടപെടലുകളിലൂടെ വൃത്തിയും സുരക്ഷയും ഉറപ്പാക്കി അന്താരാഷ്ട്ര അംഗീകാരമായ ബ്ലൂ ഫ്‌ളാഗ് നേട്ടം സ്വന്തമാക്കി കണ്ണൂർ ജില്ലയിലെ അഴീക്കോട്…

5 hours ago

ഉന്നത വിദ്യാഭ്യാസത്തെ തകർക്കുന്ന യു ജി സി റഗുലേഷൻസ് 2025 പൂർണമായി പിൻവലിക്കുക – എ കെ പി സി ടി എ .

ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ആകെ പിന്നോട്ട് അടിക്കുന്ന പുതിയ ഡ്രാഫ്റ്റ് യുജിസി റഗുലേഷൻസ് 2025 പിൻവലിക്കണമെന്ന് എ കെ…

12 hours ago

പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രശസ്ത പിന്നണിഗായകൻ പി ജയചന്ദ്രൻ്റെ വിയോഗത്തിൽ പ്രധാനമന്ത്രി  നരേന്ദ്രമോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി. വിവിധ ഭാഷകളിലായുള്ള അദ്ദേഹത്തിന്റെ ഭാവതീവ്രമായ ആലാപനങ്ങൾ…

12 hours ago