Categories: Kerala NewsPolitics

പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന് സംരംഭകൻ, സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി.

പത്തനംതിട്ട: സിപിഎം പ്രാദേശിക നേതാക്കളുടെ ഭീഷണി മൂലം പെട്രോൾ പമ്പ് നടത്താനാകുന്നില്ലെന്ന ആരോപണവുമായി സംരംഭകൻ. തണ്ണിത്തോട്ടിലെ പെട്രോൾ പമ്പ് ഉടമയാണ് ലോക്കൽ സെക്രട്ടറി അടക്കം 3 നേതാക്കൾക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ ആക്ഷേപം നേതാക്കൾ പൂർണ്ണായി തള്ളുകയാണ്

സിപിഎമ്മിലെ മുഴുവൻ നേതാക്കളേയും വിമർശിക്കുന്നില്ല ദീപക് ദിവാകരൻ. തണ്ണിത്തോട്ടിലെ മൂന്ന് പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആരോപണം. പെട്രോൾ പമ്പ് തുടങ്ങി മൂന്നര വർഷമായി. തുടങ്ങിയ നാൾ മുതൽ നേതാക്കൾ ശല്യപ്പെടുത്തുന്നത് പതിവാണ്, ചോദിക്കുന്ന തുക പിരിവ് നൽകാത്തിന് ഭീഷണി. വൻതുക പിരിവ് നിഷേധിച്ചപ്പോൾ പകപോക്കൽ . പൊതുമാരാമത്തിന്‍റെ ഓടനിർമ്മാണം വന്നപ്പോൾ ഇല്ലാത്ത കാരണങ്ങൾ ചൂണ്ടിക്കാട്ടി പമ്പിന്‍റെ മുൻഭാഗത്തെ ബോർഡ് ഇളക്കി മാറ്റിക്കാൻ ശ്രമമുണ്ടായെന്നാണ് ആരോപണം. പാർട്ടി സ്വാധീനത്തിൽ ഉദ്യോഗസ്ഥരെ വിരട്ടി ഓട നിർമ്മാണം വഴിമാറ്റി വിടാനും പാർട്ടി നേതാക്കൾ ശ്രമിച്ചെന്നും ആരോപണം.

നാട്ടുകാരുടെ പിന്തുണയോടെയാണ് പിന്നീട് ഓട നിർമ്മാണം പൂർത്തിയാക്കിയതെന്ന് സംരംഭകൻ പറയുന്നു. എന്നാൽ ആരോപണങ്ങൾ സിപിഐഎം നേതാക്കൾ നിഷേധിച്ചു. പെട്രോൾ പമ്പിൽ മിക്കപ്പോഴും ഇന്ധനം കാണില്ല. അക്കാര്യം സമൂഹമാധ്യമ ഗ്രൂപ്പുകളിൽ ചൂണ്ടിക്കാട്ടി. പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തിയെന്നത് അടക്കം ആരോപണങ്ങളിൽ പമ്പ് ഉടമയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നേതാക്കൾ.

തന്നെ ഭീഷണിപ്പെടുത്തുന്ന നേതാക്കൾക്കെതിരെ പാർട്ടി ജില്ലാ സംസ്ഥാന നേതൃത്വങ്ങൾക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് പെട്രോൾ പമ്പ് ഉടമയായ ദീപക് ദിവാകരൻ.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടി; മുഖ്യമന്ത്രി പിണറായി വിജയന്‍.

ജില്ലാ പഞ്ചായത്ത് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു. കാസര്‍കോട് :ജനകീയാസൂത്രണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് നവകേരള സൃഷ്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

3 hours ago

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്.

തിരുവനന്തപുരം: എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് മഴ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചത്. ചൊവ്വാഴ്ച അഞ്ചു ജില്ലകളിൽ നേരിയ മഴയ്ക്ക്…

3 hours ago

അഭിനയ വിസ്മയം കെ പി എ സി ലളിത ഓർമ്മയായിട്ട് 3 വർഷം.

മാവേലിക്കര..അഭിനയിച്ച ചിത്രങ്ങളിൽ സ്നേഹമയിയായ അമ്മയായാലും ഏഷണിക്കാരിയായ അമ്മായിയമ്മയായാലും അയലത്തുകാരിയായാലും ലഭിച്ച വേഷമെല്ലാം ഗംഭീരമാക്കിയ സിനിമാ - നാടക വേദിയിലെ അതുല്യ…

3 hours ago

സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ 2022ലെ സംസ്ഥാന മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു. പ്രിന്റ് മീഡിയ ജനറൽ റിപ്പോർട്ടിംഗിൽ മലയാള മനോരമ സ്‌പെഷ്യൽ കറസ്‌പോണ്ടന്റ്…

4 hours ago

“കള്ളൻ ” പ്രദർശനത്തിന്.

ഈ വർഷത്തെ പൊങ്കൽ റിലീസായി തമിഴിലിറങ്ങിയ “മദഗജരാജ” വളരെയധികം വാർത്താ പ്രാധാന്യംനേടിയ ചിത്രമായിരുന്നു.വിശാൽ നായകനായി സുന്ദർ സി സംവിധാനം ചെയ്ത…

4 hours ago

സഹോദരനെ അനുജന്‍ കൊലപ്പെടുത്തി

സഹോദരനെ അനുജന്‍ കൊലപ്പെടുത്തി ചെങ്ങന്നൂര്‍: ചെങ്ങന്നൂർ തിട്ടമേൽ പ്രസന്നനെയാണ് ഇളയ സഹോദരൻ പ്രസാദ് കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയാണ് കൊലപാതകം. കഴുത്തിൽ…

6 hours ago