Categories: Kerala News

ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ ജനങ്ങൾക്ക് കഴിയണം: മുഖ്യമന്ത്രി.

തിരുവനന്തപുരം:ഭരണത്തിന്റെ സ്വാദ് ശരിയായ തോതിൽ അനുഭവിക്കാൻ നാട്ടിലെ ജനങ്ങൾക്ക് കഴിയണമെന്നും അതിനുള്ള സാഹചര്യമൊരുക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തിരുവനന്തപുരം വിമൻസ് കോളേജിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് വേഗതക്കുറവെന്ന പരാതിയുണ്ടാകാതെ കാര്യങ്ങൾ തീർപ്പാക്കണം. വഴിവിട്ട നടപടികൾക്ക് പ്രത്യേക അവകാശമുണ്ടെന്ന പെരുമാറ്റ രീതി ചില ഓഫീസുകളിലും മേഖലകളിലുമുണ്ട്. അത് നാട് ആഗ്രഹിക്കുന്ന കാര്യമല്ല. സർക്കാർ അത് അംഗീകരിക്കുകയുമില്ല. ഇത്തരം രീതികളിൽ സർക്കാർ കർക്കശ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഉദ്യോഗസ്ഥർ അർപ്പണബോധത്തോടെ കാര്യങ്ങൾ നിർവഹിക്കണം. ഫയലുകൾ ഇപ്പോഴും കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ട്. അത് അവസാനിപ്പിക്കാൻ സർക്കാർ വലിയ ശ്രമം നടത്തും. സെക്രട്ടേറിയറ്റിലും മറ്റ് ഓഫീസുകളിലും ഇതിനായി ഇടപെടലുണ്ടാകും. ജനങ്ങളുടെ ദാസൻമാരായാണ് വിവിധ ഓഫീസുകളിലുള്ള ഉദ്യോഗസ്ഥർ പ്രവർത്തിക്കേണ്ടത്. പ്രശ്‌ന പരിഹാരത്തിനായി ജനങ്ങൾ ബുദ്ധിമുട്ടരുത്. സേവനം ജനങ്ങളുടെ അവകാശമാണ്. അതിനാലാണ് സർക്കാർ അധികാരത്തിലെത്തിയ വേളയിൽ ഓരോ ഫയലിനു പിന്നിലും ഒരു ജീവിതമുണ്ടെന്ന് ജീവനക്കാരെ ഓർമപ്പെടുത്തിയത്.

ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങൾ നേരത്തെ ഓൺലൈൻ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത്.
ജനങ്ങളെ സഹായിക്കുന്നതിന് ഓൺലൈൻ സംവിധാനം ശക്തിപ്പെടുത്തും. 800 ലധികം സേവനങ്ങൾ നേരത്തെ ഓൺലൈൻ ആക്കിയിരുന്നു. ഏറ്റവും അധികം ജനങ്ങൾ സഹായം തേടിയെത്തുന്ന പഞ്ചായത്ത്, റവന്യു തലത്തിലാണ് കൂടുതൽ ഓൺലൈൻ സേവനങ്ങൾ നടപ്പാക്കിയത്.

ജനങ്ങൾക്കായി നടപ്പാക്കുന്ന നല്ല കാര്യങ്ങൾ അവർ അറിഞ്ഞു പോയാൽ സർക്കാരിന് ഗുണകരമായാലോ എന്ന് ചിന്തിക്കുന്ന ചിലരുണ്ട്. ആരോഗ്യകരമായ സമീപനങ്ങളെ സ്വീകരിക്കുകയും കലവറയില്ലാത്ത സഹകരണം നൽകുകയും ചെയ്യുന്ന നടപടി നമ്മുടെ നാട്ടിൽ സംഭവിക്കാറില്ല. ചിലരുടെ താത്പര്യം സംരക്ഷിക്കുന്ന പ്രത്യേകതരത്തിലെ പ്രചാരണമാണ് അത്തരം സന്ദർഭങ്ങളിൽ നടക്കുക. നെഗറ്റീവ് ചിന്തയും നിഷേധാത്മക നിലപാടും വളർത്തിക്കൊണ്ടുവരികയാണ് അത്തരക്കാരുടെ ലക്ഷ്യം. എന്നാൽ ജനങ്ങൾ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വിധിയെഴുത്തു നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നടപ്പാക്കിയ നല്ല കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്ന രീതി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾ കഴിഞ്ഞ വർഷം നടത്തിയിരുന്നു. കഴിഞ്ഞ തവണ ജനങ്ങൾ വലിയതോതിൽ ഇതുമായി സഹകരിച്ചു. ഇത്തവണയും ആളുകൾ അദാലത്തിലേക്ക് നല്ലരീതിയിൽ വരുന്നുണ്ട്. നേരത്തെ മന്ത്രിസഭായാകെ മേഖലാതലത്തിലെത്തി യോഗങ്ങൾ നടത്തി ജില്ലയിലെ പ്രശ്‌നങ്ങൾ മനസിലാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

മേനംകുളം വില്ലേജിലെ ഷൈലജയ്ക്ക് കരമടയ്ക്കാൻ അനുമതി നൽകിയ ഉത്തരവിന്റെ പകർപ്പ്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്‌ടൈം സ്വീപ്പറായ ബേബിയുടെ മകൻ ജയകുമാറിന് ആശ്രിത സർട്ടിഫിക്കറ്റ്, താഹിറ ബീവിയ്ക്ക് ഗുരുതരരോഗങ്ങൾക്കുള്ള ചികിത്‌സാ സഹായം ലഭിക്കുന്നതിന് അന്ത്യോദയ അന്നയോജന കാർഡ് എന്നിവ മുഖ്യമന്ത്രി ചടങ്ങിൽ കൈമാറി.

ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ അധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, എം. എൽ. എമാരായ ആന്റണിരാജു, കടകംപള്ളി സുരേന്ദ്രൻ, അഡ്. വി. കെ. പ്രശാന്ത്, വി. ജോയ്, അഡ്വ. വി. ശശി, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ്‌കുമാർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ കളക്ടർ അനുകുമാരി സ്വാഗതവും സബ് കളക്ടർ ഒ. വി. ആൽഫ്രഡ് നന്ദിയും പറഞ്ഞു.
ആശയറ്റ ഭിന്നശേഷിക്കാരായ ദമ്പതികള്‍ക്ക് പ്രതീക്ഷ നല്‍കി അദാലത്ത്
സുരേഷ്-പാര്‍വതി ദമ്പതികളെ മണ്ണുംവീടും പദ്ധതിയില്‍ ഉള്‍പ്പെടുത്തും

ഭിന്നശേഷിക്കാരായതിനാല്‍ ഉറ്റവര്‍ പോലും ഉപേക്ഷിച്ച ദമ്പതികളുടെ വീടെന്ന സ്വപ്‌നത്തിന് ഉറപ്പുനല്‍കി കരുതലും കൈത്താങ്ങും അദാലത്ത്. ആശങ്കയോടെ അദാലത്ത് വേദിയിലെത്തിയ കഠിനംകുളം സ്വദേശികളായ സുരേഷും പാര്‍വതിയും മണ്ണും വീടും പദ്ധതിയില്‍ പഞ്ചായത്തിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന ഉറപ്പുമായി മടങ്ങുമ്പോൾ ആശങ്കയൊഴിഞ്ഞ മുഖത്ത് ആശ്വാസത്തിൻ്റെ പുഞ്ചിരിയുണ്ടായിരുന്നു.

സുരേഷിന്റെ അമ്മ കൂടി മരിച്ചതോടെ വീട്ടില്‍ നിന്നും പുറത്താക്കപ്പെട്ട ബധിരരും മൂകരുമായ ഇരുവരും ജോലിതേടി പാലക്കാട്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഒന്‍പതര വര്‍ഷം അവിടെ ലോട്ടറി കച്ചവടം നടത്തി. ഇപ്പോള്‍ അതിനുള്ള ആരോഗ്യം ഇല്ലാതായതോടെയാണ് ലോട്ടറി കച്ചവടം അവസാനിപ്പിച്ച് കഠിനംകുളത്തെത്തുന്നത്. സര്‍ക്കാര്‍ പിന്തുണയില്‍ അടച്ചുറപ്പുള്ളവീടെന്ന സ്വപനം യാഥാര്‍ത്ഥ്യമാകുമെന്ന ഏക പ്രതീക്ഷയായിരുന്നു പിന്നീടിവരുടെ മുന്നിലുണ്ടായിരുന്നത്.

വാടക വീട്ടില്‍ കഴിയുകയായിരുന്ന ഇവര്‍ ഏറെ പ്രതീക്ഷയോടെയാണ് അദാലത്തിനെത്തിയതെന്നും അനുകൂല മറുപടി ലഭിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും ഇവരുടെ വിവരങ്ങള്‍ പങ്കുവച്ച ഏണിക്കര സ്വദേശി ആരതി പറഞ്ഞു. എറണാകുളത്ത് സി എക്ക് പഠിക്കുന്ന ആരതി തൻ്റെ അമ്മൂമ്മയില്‍ നിന്നും ഇവരെക്കുറിച്ച് അറിഞ്ഞ് സ്വമനസാലെ സഹായിക്കാനെത്തിയതായിരുന്നു. പരാതി കേട്ടതിലും അനുകൂല മറുപടി ലഭിച്ചതിലും സര്‍ക്കാരിന് നന്ദി എന്ന് ഒരു ക്ഷണം പേപ്പറില്‍ പാര്‍വതി എഴുതിക്കാണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ജനകീയമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാകുകയായിരുന്നു ആ കണ്ണീർ
റേഷൻകാർഡ് പുതിയത് കിട്ടി, സൗജന്യ ചികിത്സയും കൂടുതൽ റേഷനും, ആശ്വാസത്തോടെ താഹിറാബീവി

ബേക്കറി ജം​ഗ്ഷനിൽ വാടകവീട്ടിൽ കഴിയുന്ന താഹിറാ ബീവിക്ക് അദാലത്തിലൂടെ മഞ്ഞ റേഷൻ കാർഡ് സ്വന്തമായി. റേഷൻകാർഡ് തരംമാറ്റി കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് പിങ്ക് റേഷൻ കാർഡുണ്ടായിരുന്ന നിർധനയായ താഹിറ അപേക്ഷനൽകിയത്. അലച്ചിലുകൾ കൂടാതെ കരുതലും കൈത്താങ്ങും വേദിയിൽ തരംമാറ്റിയ റേഷൻ കാർഡ് മുഖ്യമന്ത്രിയിൽ നിന്നും സ്വീകരിച്ചപ്പോൾ സർക്കാരിന്റെ യഥാർത്ഥ കരുതൽ അനുഭവിച്ചറിയുകയായിരുന്നു താഹിറ.

രോ​ഗിയായ മകനും കൊച്ചുമകനും അടങ്ങുന്ന കുടുംബമാണ് താഹിറയുടേത്. പലഹാരങ്ങൾ ഉണ്ടാക്കി കടകളിൽ എത്തിച്ച് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിൻ്റെ ഏക വരുമാന മാർഗം. ഹോം നഴ്സായി ജോലി ചെയ്തിരുന്ന താഹിറക്കിപ്പോൾ ക്ഷേമ പെൻഷൻ മാത്രമാണ് ഏക ആശ്രയം. സർക്കാരിന്റെ പ്രവർത്തനങ്ങളിലുള്ള വിശ്വാസമാണ് അദാലത്ത് വേദിയിലെത്താൻ താഹിറയെ പ്രേരിപ്പിച്ചത്.

മഞ്ഞ റേഷൻ കാർഡ് ലഭിച്ചതിനാൽ ഇനി സൗജന്യ ചികിത്സ ലഭിക്കുമെന്ന സന്തോഷമാണ് താഹിറ പങ്കുവച്ചത്. കൂടുതൽ ഭക്ഷ്യ ധാന്യങ്ങൾ കൂടി പുതിയ കാർഡുവഴി ലഭിക്കുമെന്നതിനാൽ വലിയ സന്തോഷം പങ്കുവച്ചാണ് താഹിറ അദാലത്തു വേദിയിൽ നിന്നും മടങ്ങിയത്.

ബീമാബീവിക്ക് കരുതലായി സർക്കാർ : താലൂക്ക് അദാലത്തിൽ മഞ്ഞ കാർഡ് നൽകി മന്ത്രി ജി.ആർ അനിൽ

ഭർത്താവും മക്കളും ഏറെക്കാലം മുൻപ് മരിച്ചുപോയി ഒറ്റപ്പെട്ട ബീമാപള്ളി വാറുവിളാകം സ്വദേശിനി അറുപത്തെട്ടുകാരി ബീമാബീവിക്ക് താങ്ങായി കരുതലും കൈത്താങ്ങും അദാലത്ത് മാറി. നിത്യവൃത്തിക്ക് പോലും ഏറെ കഷ്ടപ്പെടുന്ന ബീമാബീവിക്ക് നീലക്കാർഡായിരുന്നു ഉണ്ടായിരുന്നത്. തരംമാറ്റത്തിനുള്ള അപേക്ഷയുമായി തിരുവനനന്തപുരം താലൂക്ക് അദാലത്തിലെത്തിയ ബീമാബീവിക്ക് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി.ആർ അനിൽ ആശ്വാസകരമാകുന്ന ഇടപെടൽ നടത്തുകയായിരുന്നു.

അദാലത്തിലെത്തിയ ബീമാബീവിയുടെ അപേക്ഷ പരിഗണിച്ച മന്ത്രി അപ്പോൾതന്നെ മഞ്ഞകാർഡ് നൽകുന്നതിന് അനുമതി നൽകി. അദാലത്തിൽ വെച്ച് തന്നെ കാർഡ് കൈമാറുകയും ചെയ്തു. സൗത്ത് സിറ്റി റേഷനിങ് ഓഫീസ് പരിധിയിലാണ് ബീമാബീവിയുടെ കാർഡ് ഉൾപ്പെടുന്നത്.

അല്ലലില്ലാതെ കഴിയുന്നതിന് അവസരമൊരുങ്ങിയ സന്തോഷത്തിലാണ് ബീമാബീവി ഇപ്പോൾ. സഹായത്തിന് പോലും ആരുമില്ലാത്ത തന്റെ ആവശ്യത്തിൽ അനുഭാവപൂർണമായ തീരുമാനമെടുത്ത സർക്കാരിന് ബീമാബീവി നന്ദി പറഞ്ഞു.

ജയകുമാറിന് ആശ്രിത നിയമനത്തിന് അവസരമൊരുക്കി അദാലത്ത്
ആശ്രിതസർട്ടിഫിക്കറ്റ് കൈമാറിയത് മുഖ്യമന്ത്രി

തമ്പാനൂർ സ്വദേശി ജയകുമാർ തന്റെ ജീവിതം ഭദ്രമായ ആശ്വാസത്തിലാണ് ഗവൺമെന്റ് വിമെൻസ് കോളേജിൽ നടന്ന താലൂക്ക് അദാലത്തിൽ നിന്നും മടങ്ങിയത്. വിദ്യാഭ്യാസവകുപ്പിൽ ഡി പി ഐ ഓഫീസിൽ പാർട്ട് ടൈം സ്വീപ്പർ ആയി ജോലി നോക്കവേ മരണപ്പെട്ടുപോയ ബേബിയുടെ മകനാണ് ജയകുമാർ. കൂലിപ്പണിക്കാരനായ ജയകുമാറിന് സാങ്കേതിക പ്രശ്‌നങ്ങളെ തുടർന്ന് ആശ്രിത സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നില്ല.

കരുതലും കൈത്താങ്ങും തിരുവനന്തപുരം താലൂക്കു തല അദാലത്തിൽ അപേക്ഷ നൽകിയ ജയകുമാറിന്റെ മുന്നോട്ടുള്ള ജീവിതത്തിന് സർക്കാർ കരുതലാവുകയായിരുന്നു. ആശ്രിതനിയമനത്തിനായുള്ള ആശ്രിത സർട്ടിഫിക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് തന്നെ ജയകുമാറിന് കൈമാറി. നിറ കണ്ണുകളോടെയാണ് ജയകുമാർ മുഖ്യമന്ത്രിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി വേദി വിട്ടത്
ആരതി തൻ്റെ അമ്മൂമ്മയില്‍ നിന്നും ഇവരെക്കുറിച്ച് അറിഞ്ഞ് സ്വമനസാലെ സഹായിക്കാനെത്തിയതായിരുന്നു. പരാതി കേട്ടതിലും അനുകൂല മറുപടി ലഭിച്ചതിലും സര്‍ക്കാരിന് നന്ദി എന്ന് ഒരു ക്ഷണം പേപ്പറില്‍ പാര്‍വതി എഴുതിക്കാണിച്ചപ്പോള്‍ സര്‍ക്കാരിന്റെ ജനകീയമുഖത്തിന്റെ മറ്റൊരു നേര്‍സാക്ഷ്യമാകുകയായിരുന്നു ആ കണ്ണീർ നനവുള്ള അക്ഷരങ്ങൾ.

News Desk

Recent Posts

വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…

9 hours ago

സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ

തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…

9 hours ago

വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു, ടൂറിസ്റ്റ് ബസ് ഡ്രൈവർ കസ്റ്റഡിയിൽ

നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…

10 hours ago

ഷാരോൺ വധക്കേസിൽ അന്തിമവാദം പൂർത്തിയായി, ശിക്ഷാവിധി തിങ്കളാഴ്ച.

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…

10 hours ago

പുനലൂർ-കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു.

വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…

14 hours ago

ചവറ ബ്ലോക്ക് പഞ്ചായത്തിലെ ചവറ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം.

കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…

18 hours ago