അറുപത്തി മൂന്നാമത് കേരള സ്‌കൂൾ
കലോത്സവം 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ
വേദികളിൽ വച്ച് നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.
ഈ വർഷം കേരള സ്‌കൂൾ കലോത്സവത്തിൽ ആദ്യമായി ഗോത്രനൃത്ത വിഭാഗങ്ങൾ കൂടി ഉൾപ്പെടുത്തിയിരിക്കുന്നു എന്നൊരു
സവിശേഷത കൂടിയുണ്ട്.
മംഗലം കളി, ഇരുള നൃത്തം, പണിയനൃത്തം,
മലപുലയ ആട്ടം, പളിയനൃത്തം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്ന ഗോത്ര നൃത്ത കലകൾ.
ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്നും
നൂറ്റിയൊന്നും, ഹയർ സെക്കണ്ടറി
വിഭാഗത്തിൽ നിന്നും നൂറ്റി പത്തും
സംസ്‌കൃതോത്സവത്തിൽ പത്തൊമ്പതും,
അറബിക് കലോത്സവത്തിൽ പത്തൊമ്പതും ഇനങ്ങളിലായി
ആകെ ഇരുന്നൂറ്റി നാൽപത്തിയൊമ്പത്
മത്സരങ്ങളാണുളളത്.
കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ശിക്ഷക് സദനിൽ വച്ച് 2024 നവംബർ 12 ൽ ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ. ജി ആർ അനിലിന്റെ
അധ്യക്ഷതയിൽ സംഘാടക സമിതി യോഗം ചേരുകയുണ്ടായി.
ജനപ്രതിനിധികൾ, കലാസാംസ്‌കാരിക
നായകന്മാർ, സന്നദ്ധസംഘടനാ പ്രിതിനിധികൾ തുടങ്ങി സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരെ ഉൾപ്പെടുത്തി വിപുലമായ
സംഘാടക സമിതി രൂപീകരിച്ചു.
തുടർന്ന് കലോത്സവത്തിന്റെ സുഗമമായ
നടത്തിപ്പിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 19 സബ് കമ്മിറ്റികൾ രൂപീകരിക്കുകയും ചെയ്തിരുന്നു.
പ്രസ്തുത യോഗത്തിൽ വിവിധ മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ട മുന്നൂറോളം പേർ
പങ്കെടുത്തിരുന്നു.
കലോത്സവത്തിന്റെ നടത്തിപ്പിനായി നഗര
പരിധിയിലുളള 25 വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്.
കൂടാതെ ഭക്ഷണ വിതരണം, സംഘാടക
സമിതി ഓഫീസ്, രജിസ്ട്രേഷൻ എന്നിവയ്ക്കായും പ്രത്യേകം വേദികൾ തെരഞ്ഞെടുത്തിട്ടുണ്ട്.
തെരഞ്ഞെടുത്ത എല്ലാ വേദികളിലും
പ്രോഗ്രാം, സ്റ്റേജ് & പന്തൽ, ലൈറ്റ് ആന്റ്
സൗണ്ട്സ്, ഭക്ഷണം എന്നീ കമ്മിറ്റികളുടെ കൺവീനർമാർ, അഡീഷണൽ ഡയറക്ടർ,
വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവരുടെ
നേതൃത്വത്തിൽ പരിശോധന നടത്തുകയും
സുരക്ഷാ കാര്യങ്ങളും സൗകര്യങ്ങളും വിലയിരുത്തുകയും ചെയ്തിട്ടുണ്ട്.
പ്രധാന വേദിയായി നിശ്ചയിച്ചിരിക്കുന്നത് സെൻട്രൽ സ്റ്റേഡിയം ആണ്.
ഭക്ഷണത്തിനായി പുത്തരിക്കണ്ടം
മൈതാനവും തെരഞ്ഞെടുത്തിട്ടുണ്ട്.
2024 നവംബർ 21 ൽ കമ്മിറ്റി കൺവീനർമാരുടെ ഒരു റിവ്യൂ മീറ്റിംഗ് അഡീഷണൽ
ഡയറക്ടർമാരുടെ (ജനറൽ & അക്കാദമിക്)
നേതൃത്വത്തിൽ ചേർന്ന് തുടർ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും
ചെയ്തിട്ടുണ്ട്.
ഭക്ഷണം ഉൾപ്പെടെയുള്ള ടെൻഡർ നടപടികൾ ഈ മാസം 18 ന് മുൻപ് പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
എല്ലാ സബ് കമ്മിറ്റികളും ബന്ധപ്പെട്ട ചെയർമാന്മാരുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തുകയും,
തുടർപ്രവർത്തനങ്ങൾ ആസൂത്രണം
ചെയ്യുകയും ചെയ്തിട്ടുണ്ട്.
കലോത്സവത്തിനുളള ലോഗോ ക്ഷണിക്കുകയും ആയതിൽ നിന്നും ശ്രീ.അസ്ലം തിരൂർ, ആഷിയാന, മീനടത്തൂർ, തിരൂർ രൂപകൽപന ചെയ്ത ലോഗോയാണ് ഈ മേളയുടെ
ലോഗോയായി തെരെഞ്ഞെടുത്തിട്ടുള്ളത്.
വിധികർത്താക്കൾക്കും, ഒഫിഷ്യൽസിനും
താമസിക്കുന്നതിനായി തിരുവനന്തപുരം നഗര പരിധിയിലെ വിവിധ ഹോട്ടലുകളിലായി
മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്.
കുട്ടികൾക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരത്തിലെ 25
സ്‌കൂളുകൾ തെരഞ്ഞെടുത്തിട്ടുണ്ട്.
പെൺകുട്ടികൾക്കും, ആൺകുട്ടികൾക്കും
പ്രത്യകം, പ്രത്യകം സ്‌കൂളുകളാണ്
ഒരുക്കുന്നത്.
തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…
കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…
ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.
തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…
കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…
ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…