ശബരിമല അന്താരാഷ്ട്ര വിമാന താവളം വേഗതയിൽ, പക്ഷേ സമരങ്ങൾ ആവേശത്തോടെ ആരംഭിക്കും.

പത്തനംതിട്ട: ശബരിമല ഗ്രീൻ ഫീൽഡ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നു. സാമൂഹിക ആഘാത വിലയിരുത്തൽ (എസ്‌ഐ‌എ) പഠന റിപ്പോർട്ട് അവലോകനം ചെയ്യുന്നതിനായി രൂപീകരിച്ച വിദഗ്ദ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ചു. സാമൂഹിക നീതി വകുപ്പിലെ മുൻ അഡീഷണൽ ഡയറക്ടർ പ്രതാപൻ അധ്യക്ഷനായ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് സർക്കാരിന് നിർണായക റിപ്പോർട്ട് കൈമാറിയത്. വിമാനത്താവളം എത്തുന്നതോടെ സംസ്ഥാനത്തിനുണ്ടാകുന്ന സാമ്പത്തിക നേട്ടം വലുതാണെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടുന്നുണ്ട്.എന്നാൽ ഈ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സാമൂഹിക ആഘാത വിലയിരുത്തൽ പൂർണ്ണ മാകുമോ?വിമാനത്താവള പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതോടെ പ്രദേശത്തെ ജനങ്ങളുടെ പുനരധിവാസത്തിന് അടിയന്തര നടപടി ഉണ്ടാകണമെന്ന് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നുണ്ട്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പ്രത്യേക പാക്കേജാണ് ശുപാർശ ചെയ്യുന്നത്. തൊഴിലാളികളിൽ പലരും അഞ്ച് തലമുറകളായി ഇവിടെ ജോലി ചെയ്യുന്നവരാണ്. പദ്ധതി എത്തുന്നതോടെ ഇവർക്ക് മറ്റ് ഇടങ്ങളിലേക്കോ നഗര പ്രദേശങ്ങളിലേക്കോ മാറേണ്ടിവരുമ്പോൾ തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് കമ്മിറ്റി നിരീക്ഷിച്ചു.ഭാരത മാതാ കോളേജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിലെ സംഘം തയ്യാറാക്കിയ എസ്‌ഐ‌എ റിപ്പോർട്ട് പ്രകാരം വിമാനത്താവള പദ്ധതി ചെറുവള്ളി എസ്റ്റേറ്റിലെ 238 കുടുംബങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നുണ്ട്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

കൊല്ലം കോർപ്പറേഷൻ പുതിയ മേയറിന് ഫെബ്രുവരി 27 ന് തിരഞ്ഞെടുക്കും. ഡെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.

കൊല്ലം : കോർപ്പറേഷനിലെ അടുത്ത മേയർ തിരഞ്ഞെടുപ്പ് ഫെബ്രുവരി 27 ന് നടക്കും. ഉച്ചയ്ക്ക് ശേഷം സെപ്യൂട്ടി മേയറിനേയും തിരഞ്ഞെടുക്കും.28…

28 minutes ago

താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു.

കോഴിക്കോട്:താമരശ്ശേരി ചുരം ഒന്‍പതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയില്‍ വീണ് മരിച്ചു. വടകര വളയം തോടന്നൂര്‍ വരക്കൂര്‍ സ്വദേശിയായ…

3 hours ago

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

13 hours ago

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

15 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

15 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

15 hours ago