ഷിജുഖാൻ ഇന്റർവ്യൂ നടത്തിയ അസിസ്റ്റന്റ് പ്രൊഫസ്സർമാരുടെ റാങ്ക് പട്ടിക ഹൈക്കോടതി റദ്ദാക്കി.

യുജിസി ചട്ടങ്ങൾ ലംഘിച്ചുള്ള സെലക്ഷൻ കമ്മിറ്റിയെന്ന് ഹൈക്കോടതിപട്ടിക ചട്ടവിരുദ്ധമെന്ന വിസി യുടെ നിർദ്ദേശം സിണ്ടിക്കേറ്റ് തള്ളിയിരുന്നു-

കേരള സർവകലാശാലയിൽ പുതുതായി ആരംഭിച്ചിരിക്കുന്ന നാലുവർഷ ബിരുദ കോഴ്സിൽ പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ(അസിസ്റ്റന്റ് പ്രൊഫസ്സർ) തെരഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യുബോർഡിൽ സിൻഡിക്കേറ്റ് സ്റ്റാഫ്‌കമ്മിറ്റി കൺവീനരും ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ജെ. എസ്.ഷിജുഖാന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റാങ്ക് പട്ടിക ഹൈക്കോടതി ജസ്റ്റിസ് N. നഗരേഷ് റദ്ദാക്കി.

ഇന്റർവ്യു കമ്മിറ്റി ചെയർമാനായി വിസി നിർദ്ദേശിച്ച സീനിയർ വനിതാ പ്രൊഫസ്സറെ ഒഴിവാക്കിയാണ് സിണ്ടി ക്കേറ്റ് ഷിജുഖാനെ ഇന്റർവ്യൂ ബോർഡിൽ നിയോഗിച്ചത്.

യുജിസി നിബന്ധന പ്രകാരം വിസിയോ,  സീനിയർ പ്രൊഫസ്സർ പദവിയിലുള്ള
വിസി ചുമതലപ്പെടുത്തുന്ന അദ്ധ്യാപകനോ ആയിരിക്കണം ഇൻറർവ്യൂ ബോർഡിൻറെ ചെയർമാൻ. സ്ഥിരം അധ്യാപക നിയമനത്തിനുള്ള എല്ലാ വ്യവസ്ഥകളും യോഗ്യതകളും ഗസ്റ്റ് നിയമനങ്ങളിലും പാലിക്കണമെന്ന് യുജി സി വ്യവസ്ഥ ചെയ്തിട്ടുണ്ട്.

മുൻകാലങ്ങളിൽ വിസി യ്ക്ക് പകരം പിവിസിയാണ് ഗസ്റ്റ്‌ അധ്യാപക ഇന്റർവ്യൂ ബോർഡിൽ അധ്യക്ഷനാവുക. എന്നാൽ ഇപ്പോൾ പിവിസി പദവി ഒഴിഞ്ഞു കിടക്കുന്നതുകൊണ്ട് വിസി യോ വിസി ചുമതലപെടുത്തുന്ന സീനിയർ പ്രൊഫസ്സറോ സംസ്ഥാനത്തെ മറ്റു സർവ്വകലാശാലകളിൽ അധ്യക്ഷം വഹിക്കുന്ന രീതി   പിന്തുടരുമ്പോഴാണ് കേരള സർവകലാശാലയിൽ ഡിവൈഎഫ്ഐ നേതാവിനെ സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനാക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്.
അനധ്യാപകരായ സിണ്ടിക്കേറ്റ് അംഗങ്ങൾ ഇന്റർവ്യൂബോർഡിൽ പങ്കെടുക്കുന്നത് യൂ ജി സി വിലക്കിയിട്ടുണ്ട്.

യാതൊരു അധ്യാപനപരിചയമില്ലാത്ത ഒരാൾ അധ്യാപകരുടെ ഇന്റർവ്യൂ ബോർഡിൽ ഉണ്ടാകുന്നത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണ്.അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഷിജുഖാനെ വിദ്യാഭ്യാസ വിദഗ്ധൻ എന്ന നിലയിലാണ് സർക്കാർ ‘കേരള’ സിണ്ടിക്കേറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്തത്.
രാഷ്ട്രീയം മറയാക്കി അധ്യാപകരെ നിയമിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കമാണ് ഇതിന് പിന്നിലെന്നും UGC ചട്ടങ്ങൾക്ക് വിരുദ്ധമായ ഇന്റർവ്യൂ തടയണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഗവർണർക്ക് നിവേദനം നൽകിയിരുന്നു.

സിണ്ടിക്കേറ്റ്, റാങ്ക് പട്ടിക അംഗീകരിച്ചുവെങ്കിലും യുജസി ചട്ടങ്ങൾക്ക് വിരുദ്ധമെന്നുചൂണ്ടിക്കാട്ടി വിസി ഗവർണരുടെ അനുമതി തേടിയിരിക്കുകയാണ്. അതിനിടെയാണ് പട്ടിക റദ്ദാക്കികൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവ്.

ഗസ്റ്റ് അധ്യാപക നിയമനത്തിന് 500 ഓളം പേരാണ് അപേക്ഷകരായുണ്ടായിരുന്നത് .
നിയമിക്കപെടുന്നവർക്ക് നാലു വർഷ ബിരുദ കോഴ്സിന്റെ നിലവിലെ ബാച്ച് പൂർത്തിയാകുന്നത് വരെ തുടരാനാവും. ഗസ്റ്റ്‌ അധ്യാപന പരിചയം ഭാവിയിൽ റെഗുലർ നിയമനത്തിനുള്ള മുൻപരിചയമായി കണക്കിലെടുക്കാനുമാവും.
ഇപ്പോൾ 16 ഒഴിവുകളി ലേയ്ക്കാണ് നിയമനമെങ്കിലും നാല് വർഷത്തിനുള്ളിൽ 50 ഓളം പേരെ സർവ്വകലാശാലയിൽ നിയമിക്കേണ്ടിവരും . 75000 വരെ പ്രതിമാസം ശമ്പളമായി ലഭിക്കും.

കേരള സർവകലാശാല   ക്യാമ്പസിൽ നേരിട്ട് നടത്തുന്ന ബിരുദ കോഴ്സിന്റെ പരീക്ഷകളുടെ നടത്തിപ്പിന്റെയും, ചോദ്യപേപ്പർ തയ്യാറാക്കുന്നതിന്റെയും, ഇന്റെണൽ മാർക്ക് നൽകുന്നതിന്റെയും, മൂല്യനിർണയത്തിന്റെയും പൂർണ്ണ ചുമതല പുതുതായി നിയമിക്കപ്പെടുന്ന അധ്യാപകർക്കാ യതുകൊണ്ട് , തങ്ങൾക്ക് സ്വാധീനമുള്ളവരെ അധ്യാപകരായി നിയമിക്കുക എന്ന ലക്ഷ്യമാണ് ഡി. വൈ.എഫ്.ഐ നേതാവിനെ ഇന്റർവ്യൂകമ്മിറ്റിയുടെ ചെയർമാനായി നിയമിച്ചതിനു പിന്നിലെ ന്നറിയുന്നു.

യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി അധ്യാപക സെലക്ഷൻ കമ്മിറ്റി  രൂപീകരിച്ച് തയ്യാറാക്കിയ റാങ്ക് പട്ടിക റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
സിണ്ടിക്കേ റ്റ് അംഗം പി. എസ്.
ഗോപകുമാർ ഫയൽ ചെയ്ത ഹർജ്ജിയിലാണ് കോടതി ഉത്തരവ്.

UGC ചട്ടപ്രകാരം പുതിയ സെലക്ഷൻ കമ്മിറ്റി രൂപീകരിച്ച് വീണ്ടും ഇന്റർവ്യൂ നടത്തി റാങ്ക് പട്ടികതയ്യാറാക്കാമെന്നും ഉത്തരവിൽ പറയുന്നു.

(സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി )

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

2 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

2 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

2 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

2 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

3 hours ago

സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍.

കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…

5 hours ago