തിരുവനന്തപുരം:കേരള എൻജിഒ അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരെഞ്ഞെടുക്കുന്നതിനായി സംസ്ഥാന കൗൺസിൽ യോഗം 2025 ഫെബ്രു. 6 ന് രാവിലെ 10.30 ന് നന്ദാവനം പാണക്കാട് ഹാളിൽ കൂടുകയും. സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ അംഗീകരത്തോടെ
. AM ജാഫർഖാനെ പ്രസിഡന്റായും .GS ഉമാശങ്കറിനെ ജനറൽ സെക്രട്ടറിയായും . K പ്രദീപനെ ട്രഷററായും ഐകകണ്ഠേന്ന തെരെഞ്ഞെടുക്കുകയുമാണ് ഉണ്ടായത്.അസോസിയേഷന്റെ 49ാം സംസ്ഥാന സമ്മേളനം 2024 സെപ്തം. 24, 25 തീയതികളിൽ അടൂരിൽ വച്ച് നടക്കുകയും, പ്രസ്തുത സമ്മേളനാന്തരം നടക്കേണ്ട സംസ്ഥാന കൗൺസിൽ യോഗവും ഭാരവാഹികളുടെ തെരെഞ്ഞെടുപ്പും മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു.
തുടർന്നാണ് ഫെബ്രുവരി 6-ാം തീയതി സംസ്ഥാന കൗൺസിൽ യോഗം വിളിച്ച് ചേർക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്. കൗൺസിൽ യോഗ നോട്ടീസ് 7 ദിവസങ്ങൾക്ക് മുമ്പ് കൗൺസിൽ അംഗങ്ങൾക്ക് അജണ്ട വ്യക്തമാക്കിക്കൊണ്ട് നൽകുകയുണ്ടായി. സംസ്ഥാന ഭാരവാഹികളുടെ തെരെഞ്ഞെടുപ്പായിരുന്നു അജണ്ടയിലെ ആദ്യ വിഷയം.
മുൻ പ്രസി. . ചവറ ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച കൗൺസിൽ യോഗത്തിൽ സംഘടനയുടെ നിയമാവലിയിൽ വരുത്തിയ ഭേദഗതിയാണ് ആദ്യം അംഗീകരിച്ചത്. പ്രധാന ചുമതലകളായ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നി പദവികളിൽ തുടർച്ചയായി മൂന്നു വർഷത്തിൽ കൂടുതൽ തുടരാൻ കഴിയില്ലെന്നും
ഗസ്റ്റഡ് തസ്തികയിലേക്ക് പ്രമോഷന് അർഹത നേടിയാൽ സംഘടനയിലെ ഭാരവാഹിത്വത്തിൽ തുടരാൻ കഴിയില്ലെന്നും ഉൾപ്പെടെയുള്ള നിയമഭേദഗതികളാണ് യോഗം അംഗീകരിച്ചത് . ബൈലാഭേദഗതി അംഗീകരിച്ചതിനെ
തുടർന്ന് നിലവിലെ സംസ്ഥാന പ്രസിഡൻ്റും ട്രഷററും ഭാരവാഹിത്വത്തിൽ തുടരാൻ കഴിയാതെ അയോഗ്യരായതായി കൗൺസിൽ അംഗങ്ങൾ അഭിപ്രായപ്പെടുകയും
മുൻ പ്രസിഡൻ്റായി മാറിയ ആൾ യോഗത്തിൽ തുടർന്നും അധ്യക്ഷത വഹിക്കുന്നത്
ഒഴിവാകണമെന്ന കൗൺസിൽ അംഗങ്ങളുടെ നിരന്തര ആവശ്യത്തെ തുടർന്ന് ചവറ ജയകുമാർ, തോമസ് ഹെർബിറ്റ് എന്നിവർ കൗൺസിൽ യോഗത്തിൽ നിന്ന് സ്വയം ഇറങ്ങി പോകുകയും ചെയ്തു.പ്രസിഡൻ്റിൻ്റെ അഭാവത്തിൽ സംഘടനാ നിയമാവലി പ്രകാരം സീനിയർ സംസ്ഥാന വൈസ് പ്രസിഡൻ്റ് G.S ഉമാശങ്കറിന്റെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം തുടരുകയും,സംഘടനയുടെ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കാൻ വരണാധികാരിയായി കൊല്ലം ജില്ലാ പ്രസിഡന്റ്.C അനിൽ ബാബുവിനെ കൗൺസിലിൻ്റെ അംഗീകാരത്തോടെ നിയോഗിക്കുകയും ചെയ്തു.
തുടർന്ന്സംസ്ഥാന കൗൺസിൽ ഏകകണ്ഠമായി
പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയാണുണ്ടായത്.
സംഘടന പിളർന്നെന്നും രണ്ട് കമ്മിറ്റികൾ നിലവിൽ വന്നെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണ്. രണ്ട് കാരണങ്ങൾ കൊണ്ട് നിലവിലുണ്ടായിരുന്ന മുൻ പ്രസിഡൻ്റ്
ചവറ ജയകുമാർ പ്രസിഡൻ്റ് സ്ഥാനം നഷ്ട്ടപ്പെടുകയാണുണ്ടായത്
(1) 3 വർഷത്തിൽ കൂടുതൽ പ്രസിഡൻ്റ് പദവി വഹിക്കാൻ കഴിയില്ല എന്ന ബൈലാഭേദഗതി അംഗീകരിച്ചതിലൂടെ
(2) സംസ്ഥാന കൗൺസിലിൻ്റെ അംഗീകാരത്തോടെ പുതിയ പ്രസിഡൻ്റിനെ തെരത്തെടുത്തതിലൂടെചവറ ജയകുമാർ പ്രസിഡൻ്റ് കാലാവധിയിൽ അഞ്ചര വർഷം പൂർത്തീയായ സാഹചര്യത്തിൽ കൂടിയാണ് നേതൃമാറ്റമെന്ന ആവശ്യം അംഗങ്ങളിൽ നിന്ന് ഉണ്ടായത്.ബൈല അനുശാസിക്കുന്ന രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന പ്രസിഡൻറ് AM ജാഫർഖാൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ്
കേരളNGO അസോസിയേഷൻ്റെ സംസ്ഥാന കമ്മിറ്റിഎന്നാണ് ജാഫറിനെ അനുകൂലിക്കുന്ന ജനറൽ സെക്രട്ടറി ജി.എസ് ഉമാശങ്കറിൻ്റെ പത്രക്കുറിപ്പ്. ചവറ ജയകുമാർ പക്ഷം മറ്റൊരു പത്രക്കുറിപ്പ് ഇറക്കിയിരുന്നെങ്കിൽ എന്ന് ചിന്തിക്കുന്നവരും ഉണ്ടാകുമായിരിക്കും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…
കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…
വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…