തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക
മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ ആഭിമുഖ്യത്തില്‍ 2024 ഡിസംബര്‍ 10 ന് രാവിലെ 9 മണി മുതല്‍ 11 ന് രാത്രി 9 മണി വരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന 36 മണിക്കൂര്‍ രാപ്പകല്‍ സത്യഗ്രഹം വിജയിപ്പിക്കുന്നതിന് സംഘാടക സമിതി ഓഫീസ് സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സത്യഗ്രഹം വിജയിപ്പിക്കുന്നതിന് തലസ്ഥാന നഗരിയിലെ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ തിരുവനന്തപുരം അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചല്‍ വിജയന്‍, മണ്ഡലം സെക്രട്ടറി റ്റി.എസ്.ബിനുകുമാര്‍, ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍, ബിനുപ്രശാന്ത്, സുല്‍ഫിക്കര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ്‌ചെയര്‍പേഴ്‌സണ്‍ സുഗൈതകുമാരി.എം.എസ്, സെക്രട്ടറി എം.എം.നജീം, സെക്രട്ടേറിയറ്റംഗങ്ങളായ എന്‍.കൃഷ്ണകുമാര്‍, പി.ശ്രീകുമാര്‍, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.അജയകുമാര്‍, വി.കെ.മധു, വി.ബാലകൃഷ്ണന്‍, വി.ശശികല, വിനോദ്.വി.നമ്പൂതിരി, ജി.സജീബ്കുമാര്‍, ആര്‍.സിന്ധു, ആര്‍.സരിത, എന്നിവര്‍ സന്നിഹിതരായിരുന്നു. 36 മണിക്കൂര്‍ രാപ്പകല്‍സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് വര്‍ഗ്ഗ ബഹുജന പ്രസ്ഥാനങ്ങളുടെ ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍, സാംസ്‌ക്കാരിക പരിപാടികള്‍ , സമര വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് സമര സഹായസമിതി ചെയര്‍മാന്‍ മാങ്കോട് രാധാകൃഷ്ണനും ജനറല്‍ കണ്‍വീനര്‍ കെ.പി.ഗോപകുമാറും അറിയിച്ചു.
വൈക്കം:വൈക്കം മഹാദേവ ക്ഷേത്രത്തിന് കിഴക്കു വശത്തുള്ള നീലകണ്ഠ ഹാളിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീ അണച്ചു. ഏകദേശം 5 ലക്ഷം…
തിരുവനന്തപുരം:സാങ്കേതിക സർവ്വകലാശാലയുടെ പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട സോഫ്റ്റ്‌വെയർ പരിപാലനത്തിന് പ്രൈവറ്റ് ഏജൻസിക്ക് പ്രതിവർഷം ഏഴ് കോടി രൂപ നൽകിവരുന്നത് സർക്കാർ…
നെടുമങ്ങാട്:. ഇരിഞ്ചയത്ത് വിനോദയാത്രാ സംഘത്തിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ അരുൾ ദാസ് കസ്റ്റഡിയിൽ.…
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധിയിൻമേൽ വാദം പൂർത്തിയായി. ശിക്ഷാവിധി തിങ്കളാഴ്ച. ഇന്ന് രാവിലെ നെയ്യാറ്റിൻകര ഒന്നാം ക്ലാസ് ജുഡീഷ്യൽ…
വർക്കല: പുനലൂർ -കന്യാകുമാരി പാസഞ്ചർ ട്രെയിൻ വർക്കലയിൽ പിടിച്ചിട്ടു. രാവിലെ 7.51 ന് കൊല്ലം സ്റ്റേഷനിൽ എത്തിയ ട്രെയിൻ 8.…
കൊല്ലം :ചവറ ബ്ലോക്ക് പഞ്ചായത്തിലെ തെക്കുംഭാഗം ഗ്രാമപഞ്ചായത്തിൽ വ്യാപകമായ തെരുവ് നായ്, പേപ്പട്ടി ശല്യം രൂക്ഷം. ഏതാനും മാസങ്ങളായി തെക്കുംഭാഗം…