പരസ്പ്പരം ഭാരവാഹികളെ അങ്ങോട്ടുമിങ്ങോട്ടും പുറത്താക്കി, ആണികൾ ആശങ്കയിൽ.

തിരുവനന്തപുരം:സർവീസ് മേഖലയിൽ കോൺഗ്രസ് അനുകൂല സംഘടനയായ എൻജിഒ അസോസിയേഷനിൽ കഴിഞ്ഞ ഒരു വർഷമായി നിലനിന്നിരുന്ന ഐക്യമില്ലായ്മ ഇന്നലെ മറനീക്കി പുറത്തുവന്നു വർഷങ്ങളായി സംഘടനയുടെ പ്രസിഡൻ്റ് സ്ഥാനത്ത് നിലവിൽ ചവറ ജയകുമാറാണ്. കഴിഞ്ഞ ഉമ്മൻ ചാണ്ടി ഭരണം തൊട്ട് ഇക്കാലമത്രയും അദ്ദേഹമാണ് സംഘടനയെ നയിക്കുന്നത്. എന്നാൽ കഴിഞ്ഞ സമ്മേളനം മുതൽ പ്രസിഡൻ്റ് സ്ഥാനം പിടിക്കാൻ ഈ ങ്ങിതിരിച്ചവർ സംഘടനയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കുന്നത് പതിവായി, തുടർന്ന് കെ.പി സി സി സംഘടനയുടെ ചുമതല ഏറ്റെടുത്തു. കഴിഞ്ഞ പണിമുടക്കിൽ രണ്ടു കൂട്ടരും ഐക്യ ഫോർ മലയിൽ നിന്ന് പണിമുടക്കിയെങ്കിലും പിന്നീട് വന്ന പ്രസ്താവനകൾ എല്ലാം രണ്ടായിട്ടാണ് മാധ്യമങ്ങൾക്ക് കിട്ടി കൊണ്ടിരുന്നത്.

ഗ്രൂപ്പ് തിരിഞ്ഞുള്ള കൂട്ടയടിക്കൊടുവിൽ സംഘടനയ്ക്ക് അനുകൂല ജീവനക്കാരുടെ എൻജിഒ അസോസിയേഷൻ പിളർന്നു.  പാണക്കാട് ഹാളിൽ നടന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ തെരഞ്ഞെടുപ്പിനെ ചൊല്ലിയാണ് വിഡി സതീശൻ പക്ഷവും സുധാകരൻ പക്ഷവും തമ്മിൽ കൂട്ടയടി നടന്നത്. കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം ലിജു, ജി സുബോധൻ തിരഞ്ഞെടുക്കപ്പെട്ട നേതാക്കൾ പങ്കെടുത്ത കൗൺസിൽ യോഗത്തിലാണ് അടിപൊട്ടിയത്. സതീശൻ പക്ഷം എം ജാഫർഖാനെ സംഘടനയുടെ പുതിയ പ്രസിഡൻ്റും എസ് ഉമാശങ്കറിനെ ജനറൽ സെക്രട്ടറിയും പ്രഖ്യാപിച്ചു. നിലവിലെ പ്രസിഡൻ്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്ന സുധാകരൻ പക്ഷക്കാർ ഇത് എതിർത്തതോടെ വാക്കേറ്റമായി. അതിനിടെ ചവറ ജയകുമാറിൻ്റെ അധ്യക്ഷതയിൽ യോഗം തുടങ്ങി. ഇത് എതിർവിഭാഗം തടഞ്ഞു. തുടർന്ന് കൗൺസിൽ അജൻഡ പൂർത്തിയാക്കാതെ സുധാകര വിഭാ ഗം ഇറങ്ങിപ്പോയി.”എന്ന വർത്തമാനവും നിലവിലുണ്ട് കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്തുവന്നു അത് സർവീസ് സംഘടന മേഖലയിലും എത്തിപ്പെട്ടു എന്നതാണ് വിചിത്രമായ കാര്യം. 1973 ൽ ജോയിൻ്റ് കൗൺസിൽ നിന്നും വിട്ടുപോയവർ ചേർന്ന് രൂപീകരിച്ച് കോൺഗ്രസിന് അനുകൂലമായി നിന്ന പ്രസ്ഥാനമാണ് തമ്മിലടിച്ച് തെറ്റി പിരിഞ്ഞ് നിൽക്കുന്നത്. വരും നാളുകളിൽ കൂടുതൽ പ്രതിസന്ധികൾ സംഘടനയ്ക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. നേതാക്കൾ ഒപ്പമിരുന്ന് സമവായത്തിലെത്തിക്കാൻ ശ്രമിക്കുന്നതാവും നല്ലത്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

“SKEPSIS ’25” എന്ന സ്വതന്ത്ര ചിന്താ സെമിനാർ, ഇരിങ്ങാലക്കുടയിൽ ഞായറാഴ്ച.

എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട എസ്.എൻ ക്ലബ്ബിൽ "SKEPSIS '25" എന്ന സ്വതന്ത്ര ചിന്താ സെമിനാർ ഫെബ്രുവരി 23 ഞായറാഴ്ച…

6 hours ago

മയക്കുമരുന്നിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കുമെതിരെ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം : സംസ്ഥാന പോലീസ് മേധാവി.

തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…

8 hours ago

കാക്കനാട്ടെ കൂട്ടമരണം: മൂന്ന് പേരും തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…

8 hours ago

കുണ്ടറ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം, പ്രതികൾ കസ്റ്റഡിയിൽ

കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…

8 hours ago

പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.

കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…

9 hours ago

സ്ഥലത്തിൻ്റെ രേഖയിലെ തെറ്റുതിരുത്തലിന് ആവശ്യപ്പെട്ടത് വെറും എഴര ലക്ഷം രൂപ മാത്രം.

വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…

10 hours ago