ആദ്യം ഒത്തിരി വിഭവങ്ങളുടെ രുചി നിറച്ച പത്തിരിപ്പാട്ട്. തൊട്ടു പിന്നാലെ കല്യാണത്തിൻ്റെ ചന്തം നിറച്ച മഞ്ചാടിപ്പാട്ട്. രണ്ടു പാട്ടുകൾക്കും സംഗീത പ്രേമികളിൽനിന്ന് ലഭിച്ചത് ഹൃദ്യമായ വരവേൽപ്പ്. വ്യത്യസ്തവും മനോഹരവുമായ അഞ്ച് പാട്ടുകളുമായാണ് “ബെസ്റ്റി” എന്ന ചിത്രം പ്രദർശനത്തിനെത്തുന്നത്. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ വി അബ്ദുൾ നാസർ നിർമ്മിക്കുന്ന “ബെസ്റ്റി” ഷാനു സമദ് സംവിധാനം ചെയ്യുന്നു. ഒ. എം. കരുവാരക്കുണ്ടിന്റെ രചനയിൽ അൻവർ അമൻ സംഗീതസംവിധാനം നിർവഹിച്ച പത്തിരിപ്പാട്ട് കോഴിക്കോട് നടന്ന ഓഡിയോ ലോഞ്ചിലാണ് പുറത്തിറക്കിയത്.
ഈ ഗാനം പാടുന്നത് ഷഹജ മലപ്പുറം. “മഞ്ചാടിക്കടവിലെ കല്യാണ കുരുവിക്ക് മിന്നാര കസവൊത്ത നാണം…”എന്ന് തുടങ്ങുന്ന കല്യാണ പാട്ട് സമൂഹമാധ്യമ പേജിലൂടെ സൂപ്പർസ്റ്റാർ മോഹൻലാൽ റിലീസ് ചെയ്തു. അഫ്സൽ സിയ ഉൽ ഹഖ് ,ഫാരിഷ ഹുസൈൻ എന്നിവരാണ് ഈ പാട്ട് പാടുന്നത്.
ജലീൽ കെ ബാവയുടെ വരികൾക്ക് അൻവർ അമൻ സംഗീതം പകരുന്നു. മലയാളത്തിലെ സൂപ്പർ ഹിറ്റ് കൂട്ടുകെട്ടായ
ഔസേപ്പച്ചനും ഷിബു ചക്രവർത്തിയും വീണ്ടുമൊന്നിക്കുന്ന ബെസ്റ്റിയിലെ മറ്റൊരു മനോഹര ഗാനം അടുത്ത ദിവസം പുറത്തിറങ്ങും.ഷഹീൻ സിദ്ദിഖ്, അഷ്കർ സൗദാൻ, സുരേഷ് കൃഷ്ണ, ശ്രവണ, സാക്ഷി അഗർവാൾ,അബുസലിം ,ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി,സുധീർ കരമന, ജോയ് മാത്യു, ജാഫർ ഇടുക്കി, ഗോകുലൻ, സാദിക്ക്, ഉണ്ണിരാജ, നസീർ സംക്രാന്തി, അപ്പുണ്ണി ശശി, സോനനായർ, മെറിന മൈക്കിൾ അംബിക മോഹൻ, ശ്രീയ ശ്രീ, ക്രിസ്റ്റി ബിന്നെറ്റ് തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ജോൺകുട്ടി എഡിറ്റിംഗ്-ജോൺകുട്ടി,ഛായാഗ്രഹണം-
ജിജു സണ്ണി,സൗണ്ട് ഡിസൈൻ-
എം ആർ രാജാകൃഷ്ണൻ,
സംഘട്ടനം-
ഫീനിക്സ് പ്രഭു,
സ്റ്റിൽസ്-അജി മസ്കറ്റ്,
പ്രൊഡക്ഷൻ കൺട്രോളർ-എസ് മുരുകൻ.
ബെസ്റ്റി ജനുവരി 24-ന് ബെൻസി റിലീസ് തിയേറ്ററിൽ എത്തിക്കുന്നു.പി ആർ ഒ-എ എസ് ദിനേശ്.
.അനുരാഗഗാനം പോലെ...., രാജീവനയനേ നീയുറങ്ങു...'; മാന്ത്രിക ശബ്ദം നിലച്ചു. തൃശൂർ അമല ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. എണ്‍പത് വയസായിരുന്നു. 7.54…
കായംകുളം: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമർശിച്ച് മുൻമന്ത്രി ജി സുധാകരൻ. അവൻ പരമനാറിയാണ്. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം…
രാഹൂൽ ഈശ്വറിൻ്റെ നിലപാടിന് മറുപടിയുമായി ഹണി റോസ്കടന്നാക്ക്രമണങ്ങൾ അതിരു കടക്കുമ്പോൾ ആരാ പ്രതികരിക്കാത്തത് സിനിമാ നടി ഹണി റോസും അതല്ലെ…
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…
കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.