Categories: Kerala News

സ്വകാര്യ ബസ്സിൻ്റെ അശ്രദ്ധ ഒരു ജീവൻ കവർന്നു റൂട്ട് നിശ്ചയിച്ച സ്ഥലത്തല്ല സ്വകാര്യ ബസ്സുകളുടെ സർവീസ് എന്ന പരാതി നിലനിൽക്കെയാണ് ഈ ദാരുണ അന്ത്യം സംഭവിച്ചത്.

തിരുവനന്തപുരം: ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ കോവളത്ത് നിന്ന് കിഴക്കേക്കോട്ടയിലേക്ക് വരുകയായിരുന്ന സിറ്റി യൂണിറ്റിൻ്റെ RAA 304-ാം നമ്പർ ബസ് EF ൽ യാത്രക്കാരെ ഇറക്കിയ ശേഷം നോർത്ത് സ്റ്റാൻ്റിന് സമീപം സിഗ്നലിൽ ബസ് നിറുത്തി ഇട്ട ശേഷം പച്ച സിഗ്നൽ ലഭിച്ച് ബസ് നീങ്ങി തുടങ്ങവേ ബസിൻ്റെ ഇടത് വശത്ത് അമിത വേഗതയിൽ കടന്നുവന്ന റോഡ് കിങ് എന്ന പേരിലുള്ള ( KL 01 BV2214) പ്രൈവറ്റ് ബസിനും KSRTC ബസിനും ഇടയിലൂടെ സഞ്ചരിച്ച ഒരു കാൽ നട യാത്രക്കാരൻ  രണ്ടു ബസുകൾക്കിടയിൽ പെട്ട് ഞെരിഞ്ഞ് അപകടമുണ്ടായി.സ്ഥലത്ത് എത്തിയ ഫോർട്ട് സി.ഐ  യാത്രക്കാരനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും യാത്രികൻഉല്ലാസ് (52)മരണത്തിന് കീഴടങ്ങി.

സ്വകാര്യ ബസ്സുകളുടെ മൽസര ഓട്ടവും വഴിതെറ്റിയുള്ള വരവും ഇത്തരം അപകടങ്ങൾ ക്ഷണിച്ചു വരുത്തുക. ബീമാപ്പള്ളി ഉറുസുമായി ബന്ധപ്പെട്ട് സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പള്ളി കമ്മിറ്റിയെ ഉൾപ്പെടുത്തി പല പരിപാടികളും നടപ്പിലാക്കിയത്. KSRTC യുടെ സർവീസുകൾ നടത്തുന്നത് സംബന്ധിച്ചും ധാരണയായി. യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും സുഖമമാക്കുന്നതിനും ആവശ്യമായ ബസ്സ് ഓപ്പറേറ്റ് ചെയ്യുന്നതിനും വിവിധ വകുപ്പുകളുടെ കമ്മിറ്റി തീരുമാനിച്ചു. എന്നാൽ സ്വകാര്യ ബസ്സുകളുടെ കടന്നുകയറ്റം പലപ്പോഴും പ്രതിസന്ധി സുഷ്ടിച്ചു എന്നും ആരോപണം നിലനിൽക്കുന്നു. നിയമപരമല്ലാതെ സർവീസ് നടത്തിയ സ്വകാര്യ ബസ്സുകളെ നിയന്ത്രിക്കുകയും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് അധികാരപ്പെട്ടവരുടെ ഉത്തരവ് ഉണ്ടായിരുന്നു. എന്നാൽ ഇത്തരം അപകടം ഇനി സംഭവിക്കാതിരിക്കട്ടെ.

 

News Desk

Recent Posts

സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.

തിരുവനന്തപുരം: സർക്കാർ സ്വകാര്യവൽക്കരണ നയങ്ങളിലേക്ക്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്കൾ പുട്ടേണ്ടിവരും.സര്‍ക്കാര്‍ ഓഫീസുകളിലെ ശുചീകരണം പുറംകരാര്‍ നല്‍കും; തസ്തികകള്‍ ഇല്ലാതാകും, ശുപാര്‍ശ അംഗീകരിച്ച്…

1 hour ago

ഫ്ലെക്സ് ബോർഡുകൾ സംസ്ഥാന വ്യാപകമായി പ്രചരണപ്രവർത്തനങ്ങൾ അവതാളത്തിലായി രാഷ്ട്രീയ പാർട്ടികൾ സാമൂഹിക സാംസ്കാരിക സംഘടനകൾ.

കൊച്ചി:സംസ്ഥാന സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. അനധികൃത ഫ്ലെക്സ് ബോര്‍ഡുകള്‍ നീക്കുന്നതുമായി ബന്ധപ്പെട്ടാണ് ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചത്. എത്ര ബോര്‍ഡുകള്‍…

3 hours ago

പെൺകുട്ടിയെ ഓച്ചിറയിൽ വച്ച് കണ്ടെത്തി.

ഇന്നലെ ഉച്ചയ്ക്ക്( ബുധൻ)ചേർത്തല അരീപ്പറമ്പ് ഹൈസ്കുളിൽ നിന്നും കാണാതായ കുട്ടിയെ ഓച്ചിറയിൽ നിന്നും കണ്ടെത്തിയതായ് പോലീസ് അറിയിച്ചു.

4 hours ago

അഭിഭാഷക പെൻഷൻ: റിപ്പോർട്ട് തേടി,അഡ്വ.പി.റഹിം നൽകിയ നിവേദനത്തിന് നിയമ വകുപ്പ് നൽകിയ മറുപടി.

തിരുവനന്തപുരം: സീനിയർ അഭിഭാഷകർക്ക് പെൻഷൻ ഏർപ്പെടുത്തുന്നതിനെപ്പറ്റി റിപ്പോർട്ട് സമർപ്പിക്കുവാൻ ബാർ കൗൺസിലിന് കീഴിലുള്ള കേരള അഡ്വക്കേറ്റ്സ് വെൽഫെയർ ഫണ്ട് ട്രസ്റ്റി…

6 hours ago

ഓൺലൈൻ തട്ടിപ്പ്; പ്രതി അറസ്റ്റിൽ

കൊല്ലം:ഓൺലൈൻ തട്ടിപ്പിലൂടെ കൊല്ലം ചവറ സ്വദേശിയിൽ നിന്നും 43 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് ജില്ലയിൽ…

6 hours ago

ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് കാണാതായി.

ചേർത്തല : ഈ ഫോട്ടോയിൽ കാണുന്ന സൂര്യ (15 വയസ്സ്) എന്ന കുട്ടി ഇന്ന് (11/12/2024)ഉച്ചയ്ക്ക് 1.30 ന് ശേഷം…

14 hours ago