മാവേലിക്കര:മാവേലിക്കര ഡിപ്പോയിൽ നിന്നും തഞ്ചാവൂർ ക്ഷേത്രത്തിലേക്ക് പോയ കെഎസ്ആർടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 4 പേർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ ഇടുക്കി പുല്ലുപാറയ്ക്ക് സമീപം ആയിരുന്നു അപകടം .മാവേലിക്കര സ്വദേശികളായ ബിന്ദു , അരുൺഹരി, തട്ടാരമ്പലം സ്വദേശി സംഗീത് , മുള്ളികുളങ്ങര സ്വദേശിനി രമാമോഹൻ എന്നിവർ ഉൾപ്പടെ നാലു പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചെങ്കുത്തായ വളവിൽ വച്ച് ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.30 അടി താഴ്ചയിൽ ബസ്സ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ അപകടം ഒഴിവായി. ബസ്സിൽ 34 യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരം ആയി തുടരുന്നു.ഇവരെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരെ മുണ്ടക്കയം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബ്രേക്ക് നഷ്ടപ്പെട്ട കാര്യം ഡ്രൈവർ ബസ്സിൽ ഉള്ളവരെ അറിയിച്ചിരുന്നു.എല്ലാ ബസ്സിലും മുഴുവൻ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ പ്രാവർത്തിക മാക്കിയിട്ടില്ല ബസ് മറിഞ്ഞപ്പോൾ എല്ലാവരും ഒരു സൈഡിലേക്ക് വീണത് കൊണ്ടാണ് മരണ നിരക്ക് ഉയരാൻ കാരണം . ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ അന്വേഷണത്തിന് ഉത്തരവിട്ടു.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…
കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…
എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക്…
കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…
തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…