വിനോദയാത്രാ സംഘം സഞ്ചരിച്ച കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മൂന്ന് മരണം. മാവേലിക്കര സ്വദേശികളാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സ്ഥിരീകരിച്ചത്. മാവേലിക്കര സ്വദേശികളായ രമാ മോഹൻ (51), അരുൺ ഹരി, സംഗീത് എന്നിവരാണ് മരിച്ചത്. മൃതദേഹം മുണ്ടക്കയം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.മാവേലിക്കരയിൽ നിന്നും തഞ്ചാവൂരിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസ് തിരികെ വരുമ്പോഴാണ് പുല്ലുപാറയ്ക്ക് സമീപം വെച്ച് അപകടം ഉണ്ടായത് . പരുക്കേറ്റവരെ പീരുമേട്ടിലെയും മുണ്ടക്കയത്തെയും ആശുപത്രിയിലേക്ക് മാറ്റി.
മുപ്പതടിയോളം താഴ്ച്ചയില്‍ മരത്തില്‍ ബസ് തട്ടിനില്‍ക്കുകയായിരുന്നു. ഹൈവേ പൊലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…
കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…
എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക്…
കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…
തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…