തിരുവനന്തപുരം: ഇടതുപക്ഷമാണ് ഭരണം മന്ത്രി പറയുന്നതാണ് ശരി, തൊഴിൽ സമരങ്ങൾ കിതയ്ക്കുന്നു.കെഎസ്ആർടിസിയിലെ ഐൻടിയുസി അനുകൂല സംഘടനയായ ടിഡിഎഫിൻ്റെ പണിമുടക്ക് പരാജയപ്പെട്ടെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. പ്രാകൃത സമരങ്ങൾ അനുവദിക്കില്ലെന്നും പണിമുടക്കിയവർ ജനങ്ങളോടാണ് വാശി കാണിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോർപ്പറേഷന് സമരം വഴിയുണ്ടായ നഷ്ടം സമരാഹ്വാനം നടത്തിയവരിൽ നിന്നും ഈടാക്കും. സമരത്തിൽ പങ്കെടുത്തവർക്ക്. നോട്ടീസ് നൽകും. 6.3 ശതമാനത്തിൻ്റെ കുറവ് മാത്രമാണ് കെഎസ്ആർടിസി സർവീസിൽ ഉണ്ടായിട്ടുള്ളത്. പണിമുടക്കിനെ അവഗണിച്ച ജീവനക്കാരെ അഭിനന്ദിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.മന്ത്രി പറഞ്ഞ വാക്കുകളാണ് ഇത്.
കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന നടത്തിയ സമരമാണ് പൊളിഞ്ഞതായ് മന്ത്രി ആവർത്തിച്ചത്. ചില തൊഴിലാളി സംഘടനകളും ഈ സമരത്തോട് അനുകൂലമായിരുന്നില്ല. എന്നാൽ സമരങ്ങൾക്ക് ഒരു കാലമുണ്ടായിരുന്നു.. നേതൃത്വമുണ്ടായിരുന്നു. ജനകീയത ഉണ്ടായിരുന്നു. ഇന്ന് എല്ലാ സമരങ്ങളും ഒരു ദിവസം മാത്രമായി ചുരുങ്ങിപ്പോകുന്നു. സമരങ്ങൾക്കു വേണ്ടി സമരങ്ങൾ മാത്രമായി ചുരുങ്ങിപ്പോകുന്നു. കേരളം ഭരിക്കുന്നത് തൊഴിലാളികളുടേയും സാധാരണക്കാരൻ്റേയും ഒക്കെ സർക്കാരാണ്. എല്ലാ ജനവിഭാഗങ്ങൾക്കും തുല്യത നൽകുന്ന ഗവൺമെൻ്റ്.
KSRTC എന്നത് കഴിഞ്ഞ 10 വർഷമായി തകർന്നു നിൽക്കുന്ന ഒരു പൊതുമേഖല സ്ഥാപനമാണ്. ഇതിനെ കരകയറ്റാൻ പല മന്ത്രിമാരും ശ്രമം നടത്തിയതാണ്. എന്താണ് ഈ പൊതുമേഖല സ്ഥാപനം തകരാൻ കാരണം എന്നത് തൊഴിലാളികൾക്കും മാനേജ്മെൻ്റിനു മറിയാം. ശരിയായ രീതിയിൽ നടത്തിക്കൊണ്ട് പോകാൻ ആരും ശ്രമിച്ചില്ല. ഷോപ്പിംഗ് കോപ്ലക്സ്കൾ കെട്ടി തീർക്കാൻ പാടുപെട്ട മന്ത്രിമാരും ഇവിടെ ഉണ്ട്. വരവ് അറിയാതെ ചിലവഴിച്ചു കോടികൾ. ലോണെടുത്ത് അവരിലെ നല്ലതിനെ അവർ വാർത്തെടുത്തു. എന്തിനാണ് KSRTC യ്ക്ക് ഇത്തരം വലിയ കെട്ടിടങ്ങൾ .നിങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ ചെന്ന് അവിടുത്തെ പൊതുമേഖലയായ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനെ പഠിക്കുക. ഇപ്പോൾ അവിടെയും ഇങ്ങനെയൊക്കെയായി മാറി കഴിഞ്ഞു. നിങ്ങൾ ആദ്യം സൗജന്യങ്ങൾ നിർത്തുക. നിലവിലുള്ള ബസ്സുകൾ സർവീസ് നടത്താൻ കഴിയാത്തവ പൊളിച്ച് ആക്രിയാക്കി നൽകുക. സർവീസ് നടത്താൻ കഴിയുന്ന ബസ്സുകൾ സർവീസ് നടത്തുക. പുതിയ ബസ്സുകൾക്ക്മിനിമം അറ്റകുറ്റപണികൾ കൃത്യമായി ചെയ്യുക. തൊഴിലാളി യൂണിയൻ നേതാക്കൾ ഉൾപ്പെടെ കൃത്യമായി പണിയെടുക്കുക.തൊഴിൽ ചെയ്യുന്നവരുടെ ശമ്പളം കൃത്യമായി നൽകുക. പുതിയ ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം അവസാനിപ്പിക്കുക. ഇതൊക്കെ ഒരു അളവുവരെ ഈ സ്ഥാപനത്തെ സംരക്ഷിക്കാൻ കഴിയും. തൊഴിലാളി യൂണിയനുകൾ തന്നെ വിചാരിച്ചാൽ ഈ പൊതുമേഖലാ സ്ഥാപനം സംരക്ഷിച്ചു നിലനിർത്താൻ കഴിയും. സമരങ്ങളെ തടുക്കുന്നതും സമരങ്ങൾക്ക് വേണ്ടി സമരംചെയ്യുന്നതും ഒഴിവാക്കി തൊഴിൽ സംരക്ഷണത്തിനും അവകാശത്തിനും വേണ്ടി സമരം ചെയ്യാൻ എല്ലാ സംഘടനകളും യോജിച്ചു നിൽക്കേണ്ടത് ഈ കാലഘട്ടത്തിൻ്റെ ആവശ്യകതയെന്ന് തിരിച്ചറിയാൻ തൊഴിലാളികൾ തയ്യാറാകണം.അതേസമയം തൊഴിലാളികൾ പണിമുടക്കി സമരം ചെയ്യുന്നത് പ്രാകൃതമാണെന്ന മന്ത്രിയുടെ നിലപാടിനെതിരെ വ്യാപക എതിർപ്പാണ് ഉയരുന്നത്. തൊഴിലാളികൾ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് വലിയ തെറ്റാണ് എന്നാരോപിക്കുന്നത് ഇടതുപക്ഷ മുന്നണി ഭരിക്കുമ്പോഴാണ് എന്നതാണ് ശ്രദ്ധേയം. ഇത് ഭരണകക്ഷി തൊഴിലാളി സംഘടനയിലും പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന…
അയല്‍വാസിയായ പുഷ്പയെ കൂടി കൊല്ലാനായിരുന്നു പദ്ധതി. പുഷ്പയെ കൊല്ലാതെ വിട്ടതില്‍ മാത്രമാണ് തനിക്ക് നിരാശയുണ്ട്ഇനി ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ ആഗ്രഹിക്കുന്നില്ലെന്നും അതിനാല്‍…
കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ…
കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര…
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ…
തിരുവനന്തപുരം:KSRTC യിൽ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവൻ യൂണിറ്റിൽ സർവീസ് ഓപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവൻ യൂണിറ്റിലെ…