സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും. ഇതേ വേദിയിൽ ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ തിരുവാതിരകളി ഉച്ചയ്ക്ക് 2 മണിക്ക് നടക്കും.
വഴുതക്കാട് ഗവണ്മെന്റ് വിമൻസ് കോളേജിലെ പെരിയാർ വേദിയിൽ രാവിലെ 9.30 ന് ഹൈ സ്കൂൾ വിഭാഗം ആൺകുട്ടികളുടെ നാടോടിനൃത്തം ആരംഭിക്കും. തുടർന്ന് ഹൈ സ്കൂൾ വിഭാഗം കോൽക്കളി 2 മണിക്ക് നടക്കും.
ടാഗോർ തീയേറ്ററിലെ പമ്പയാർ വേദിയിൽ രാവിലെ 9:30 മുതൽ ഹൈ സ്കൂൾ വിഭാഗം ദഫ്‌മുട്ട് തുടങ്ങും. തുടർന്ന് ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യം അരങ്ങേറും.
കിഴക്കേക്കോട്ട കാർത്തിക തിരുനാൾ തിയേറ്ററിലെ അച്ചൻകോവിലാർ വേദിയിൽ രാവിലെ 9:30 ന് ഹൈ സ്കൂൾ വിഭാഗം ചവിട്ടുനാടകം അരങ്ങേറും.
ഗവണ്മെന്റ് എച്ച് എസ് എസ് മണക്കാടിലെ കരമനയാർ വേദിയിൽ രാവിലെ 9:30 ന് ഹൈ സ്കൂൾ വിഭാഗം പെൺകുട്ടികളുടെ കേരളനടനവും ഉച്ചതിരിഞ്ഞ് 2 മണിക്ക്
ഹൈ സ്കൂൾ വിഭാഗം പരിചമുട്ടും നടക്കും.
പാളയം സെന്റ് ജോസഫ് എച്ച് എസ് എസ്സിലെ ഭവാനി നദി വേദിയിൽ രാവിലെ
9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മിമിക്രിയും ഉച്ചയ്ക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മിമിക്രിയും നടക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വൃന്ദവാദ്യം അരങ്ങേറും.
പട്ടം ഗവണ്മെന്റ് ഗേൾസ് എച്ച് എസ് എസ്സിലെ വാമനപുരം നദി വേദിയിൽ രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ മോണോ ആക്റ്റും ഉച്ചക്ക് 12 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോണോ ആക്റ്റും നടക്കും. തുടർന്ന് 3 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം വട്ടപാട്ട് ആരംഭിക്കും.
വെള്ളയമ്പലത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് മീനച്ചലാർ വേദിയിൽ
രാവിലെ 9.30 ന് ഹയർ സെക്കൻഡറി വിഭാഗം മദ്ദളവും ഉച്ചക്ക് 12 മണിക്ക് തബലയും വൈകിട്ട് 3 മണിക്ക് ഹൈ സ്കൂൾ വിഭാഗം തബലയും നടക്കുന്നതാണ്.
ഭാരത് ഭവനിലെ കരുവന്നൂർപ്പുഴ വേദിയിൽ രാവിലെ 9:30 ന് ഹൈ സ്കൂൾ വിഭാഗം യക്ഷഗാനം നടക്കുന്നതാണ്. നിശാഗന്ധി ഓഡിറ്റോറിയത്തിലെ കബനി നദി വേദിയിൽ രാവിലെ 9.30 ന് ഹൈ സ്കൂൾ വിഭാഗവും ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹയർ സെക്കൻഡറി വിഭാഗവും മലപുലയ ആട്ടം അരങ്ങേറുന്നതാണ്.
സെന്റ് മേരീസ് എച് എസ് എസ് പട്ടം വേദിയായ ചിറ്റാരിപുഴയിൽ രാവിലെ 10 മണിക്ക് ഹയർ സെക്കൻഡറി വിഭാഗം ബാൻഡ് മേളം അരങ്ങേറും.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തിരുവനന്തപുരം:മയക്കുമരുന്നിനും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടേയും ഉപയോഗത്തിനും വിപണനത്തിനുമെതിരെ പഴുതടച്ചുള്ള ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന പോലീസ്…
കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും…
കൊല്ലം: കുണ്ടറയില്‍ റെയിൽവേ പാളത്തിൽ പോസ്റ്റ് വെച്ച സംഭവം മദ്യത്തിന് പുറത്ത് ചെയ്തു പോയതെന്ന് പ്രതികൾ. തെറ്റ് പറ്റി പോയെന്നും…
കൊച്ചി: പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ പോലീസ്,ഒളിവിൽ പോകാനൊരുങ്ങി പി.സി.ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇനി മറ്റൊരു വഴി ഇല്ലാത്ത സാഹചര്യത്തിൽ ഒളിവിൽ…
വണ്ടൂർ: സ്ഥലത്തിൻ്റെ രേഖയിൽ മാറ്റം വരുത്തി നൽകുന്നതിന് എഴര ലക്ഷം രൂപ ആവശ്യപ്പെട്ടു. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ് പന്തപ്പാടൻ…
കൊച്ചി: ജാര്‍ഖണ്ഡ് സ്വദേശികള്‍ സ്വകാര്യ ആശുപത്രിയില്‍ ഉപേക്ഷിച്ച് പോയ മൂന്നാഴ്ച മാത്രം പ്രായമായ നവജാത ശിശു ഇനി കേരളത്തിന്റെ മകള്‍. കുഞ്ഞിന്റെ…