തിരുവനന്തപുരം:സ്‌കൂള്‍ കലോത്സവ പ്രതിഭകള്‍ക്കും കലാസ്‌നേഹികള്‍ക്കും സഹായകേന്ദ്രം തുറന്ന് ജോയിന്റ് കൗണ്‍സില്‍. സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ എം.ടി- നിള വേദിക്ക് തൊട്ടടുത്തായി ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് കലാജാലകം എന്ന സ്‌കൂള്‍ കലോത്സവ സഹായ കേന്ദ്രം തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. കലോത്സവ മത്സരാര്‍ത്ഥികള്‍ക്ക് വിശ്രമിക്കാനും റിഹേഴ്‌സല്‍ നടത്താനും ഈ കലാജാലകത്തെ പ്രയോജനപ്പെടുത്താനാകും. കലോത്സവം കാണാന്‍ എത്തുന്നവര്‍ക്കും ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാന്‍ കലാജാലകത്തില്‍ ജോയിന്റ് കൗണ്‍സില്‍ വോളന്റിയര്‍മാരുടെ സേവനം ലഭ്യമാകും. കലാജാലകത്തിന്റെ ഉദ്ഘാടനം മോഹിനിയാട്ടം മത്സരാര്‍ത്ഥിയും സിനിമാ സീരിയല്‍ താരവുമായ അഞ്ചല്‍ തടിക്കാട് ജി.എച്ച്.എസ് വിദ്യാര്‍ത്ഥിനി ലക്ഷ്മി നന്ദശേഖര്‍ നിര്‍വ്വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ എം.എസ്.സുഗൈതകുമാരി, സെക്രട്ടേറിയറ്റംഗം ആര്‍.രമേശ്, പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.കെ.മധു, എസ്.അജയകുമാര്‍, വിനോദ്.വി.നമ്പൂതിരി, യു.സിന്ധു, വി.ശശികല, എസ്.ആര്‍.രാഖേഷ്, സൗത്ത് ജില്ലാ പ്രസിഡന്റ് ആര്‍.കലാധരന്‍,നോര്‍ത്ത് ജില്ലാ സെക്രട്ടറി സതീഷ് കണ്ടല, ഇ.ഷമീര്‍, മുഹമ്മദ് ഷാഫി എന്നിവര്‍ സംസാരിച്ചു. ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് കരസ്ഥമാക്കിയ ലക്ഷ്മി നന്ദശേഖറിനെ ചെയര്‍മാന്‍ കെ.പി.ഗോപകുമാര്‍ ജോയിന്റ് കൗണ്‍സിലിന്റെ ഉപഹാരം നല്‍കി ആദരിച്ചു.
കൊച്ചി: നല്ല ശരീരഘടനയാണെന്ന് സ്ത്രീയോട് പറയുന്നതും ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമം ആണെന്ന് ഹൈക്കോടതി. സഹപ്രവര്‍ത്തകയുടെ ശരീരഭംഗി മികച്ചതാണെന്ന്…
ലോകത്തിനു മുന്നിൽ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാൻ കഴിയുന്ന മഹാമേളയാണ് സംസ്‌ഥാന സ്കൂൾ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.…
കോച്ചി : നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ കസ്റ്റഡിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പൊലീസ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്.കഴിഞ്ഞ…
കോഴിക്കോട് : വിവാഹത്തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം…
കൊച്ചി: കാസർകോട് പെരിയ ഇരട്ടക്കൊല കേസിൽ നാല് പ്രതികളുടെ ശിക്ഷ ഹൈകോടതി സ്റ്റേ ചെയ്തു. മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ…
തിരുവനന്തപുരം: 63-മത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 1008 പോയിന്റ് നേടി തൃശൂർ ജില്ല 25 വർഷങ്ങൾക്ക് ശേഷം കലാകിരീടം സ്വന്തമാക്കി.…