സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിനും ക്ഷാമബത്ത കുടിശ്ശിക നൽകുന്നതിന് ആവശ്യമായ തുക ബജറ്റിൽ വകയിരുത്തണമെന്ന് സെറ്റോ സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ആവശ്യപ്പെട്ടു2019 ലഭിക്കേണ്ട പതിനൊന്നാം ശമ്പള പരിഷ്കരണത്തിന്റെ അരിയർ തുക പോലും ഇതേവരെ നൽകിയിട്ടില്ല.ഈ തുക നാല് ഗഡുക്കളായി നൽകുമെന്ന് വാഗ്ദാനം നൽകിയെങ്കിലും ആ തുക പി .എഫിൽ പോലും ലയിപ്പിച്ചിട്ടില്ല എന്നാൽ ഈ തുകയ്ക്ക് ജീവനക്കാർക്ക് പലിശ നൽകുന്നു എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ഇത് വാസ്തവ വിരുദ്ധമാണ്.
അഞ്ചുവർഷത്തിന് മുമ്പ് ലഭിക്കേണ്ട തുക അനുവദിക്കാനുള്ള ഫണ്ട് പോലും കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിരുന്നില്ല.2024 ജൂലൈ ഒന്നിന് പന്ത്രണ്ടാം ശമ്പള പരിഷ്കരണം യാഥാർത്ഥ്യമാകേണ്ടതായിരുന്നു .എന്നാൽ അതിനായി ഒരു കമ്മീഷനെ വയ്ക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല.ഈ വരുന്ന ബജറ്റ് എങ്കിലും ഇക്കാര്യം പരിഗണിക്കേണ്ടത് അനിവാര്യമാണ്.ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത കുടിശ്ശികയായിട്ട് മൂന്നുവർഷം കഴിഞ്ഞു.6 ഗഡുകളിലായി 19 ശതമാനമാണ് ജീവനക്കാർക്ക് കിട്ടാനുള്ളത് .
ഏകദേശം മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുകയാണ് ക്ഷാമബത്ത കുടിശ്ശിക ഇനത്തിൽ മാത്രം ഓരോ വർഷവും ജീവനക്കാർക്ക് നഷ്ടമാകുന്നത്.ജീവിത ചെലവുകൾ പത്തിരട്ടിയോളം വർദ്ധിച്ചിട്ടും വിലക്കയറ്റം സർവ്വകാല റെക്കോർഡിൽ ഉയർന്നു നിന്നിട്ടും അതിനെ നേരിടാനുള്ള ക്ഷാമബത്ത യുടെ കാര്യത്തിൽ സർക്കാർ മൗനം നടിക്കുന്നത് ജീവനക്കാരോടുള്ള വഞ്ചനയാണ്.ലീവ് സറണ്ടർ ആനുകൂല്യം പുനസ്ഥാപിക്കാൻ വേണ്ട തുക ബജറ്റിൽ വകയിരുത്തണം .
നിലവിൽ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് മാത്രമാണ് ലീവ് സറണ്ടർ ലഭിക്കുന്നത്.അഞ്ചുവർഷത്തെ ലീവ് സറണ്ടറാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത് .ഈ ഇനത്തിൽ പി എഫിൽ നിക്ഷേപിച്ച അവരുടെ തുക പിൻവലിക്കുന്നതിനുള്ള ലോക്കിൻ പീരിയഡ് ഉപേക്ഷിക്കണം.പങ്കാളിത്ത പെൻഷൻ പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിലെത്തിയ സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം പാലിക്കാൻ തയ്യാറാകണം പങ്കാളിത്ത പെൻഷൻ പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്താനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കണം .
എൻ .പി .എസ് ജീവനക്കാരോട് സർക്കാർ വിവേചനപരമായാണ് പെരുമാറുന്നത്.കേരളത്തിലെ എൻ. പി .എസ് വിഭാഗം ജീവനക്കാർക്ക് ഇപ്പോഴും 10% മാത്രമാണ് സർക്കാർ വിഹിതമായി ലഭിക്കുന്നത്.എന്നാൽ കേന്ദ്രസർക്കാർ ജീവനക്കാർക്ക് 14ശതമാനം സർക്കാർ വിഹിതം ലഭിക്കുന്നു.കേന്ദ്രസർക്കാർ പുതുതായി ആവിഷ്കരിച്ച ഏകീകൃത പെൻഷൻ പദ്ധതി പങ്കാളിത്ത പെൻഷന്റെ ഒരു വകഭേദം മാത്രമാണ് .ഇത് ജീവനക്കാർക്ക് പൂർണ്ണമായും പെൻഷൻ ഉറപ്പുവരുത്തുന്നില്ല എന്നതിനാൽ അതിനു പകരം സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുകയാണ് വേണ്ടത്.
ഏകീകൃത പെൻഷൻ പദ്ധതിയിൽ സർക്കാർ വിഹിതം 18.5 ശതമാനമാണ് സർക്കാർ വിഹിതവും ജീവനക്കാരുടെ വിഹിതവും കൂടിച്ചേരുമ്പോൾ ശമ്പളത്തിന്റെ 28 ശതമാനം ആണ് ഏകീകൃത പെൻഷനുവേണ്ടി പിടിച്ചെടുക്കുന്നത്.ഈ തുക കോർപ്പറേറ്റുകൾ നിയന്ത്രിക്കുന്ന ഓഹരി വിപണിയിലേക്കാണ് പോകുന്നത്.കോർപ്പറേറ്റുകൾക്ക് പണലഭ്യത ഉറപ്പുവരുത്താൻ ജീവനക്കാരെ പിടിയുന്ന ഈ നടപടി പിൻവലിക്കണം.സർക്കാർ വിഹിതമായി പതിനെട്ടര ശതമാനത്തോളം തുക നൽകുന്നത് ഒഴിവാക്കിയാൽ സംസ്ഥാന സർക്കാറുകൾക്ക് വികസനത്തിനു വേണ്ട പണം കണ്ടെത്തുന്നതിന് മറ്റു മാർഗ്ഗങ്ങൾ അന്വേഷിക്കേണ്ടി വരില്ല .
വലിയ തുക പലിശ കൊടുക്കേണ്ടി വരില്ല എന്നതും സാമ്പത്തികമായി സർക്കാരിന് നേട്ടമാകും.ജീവനക്കാരെ സംബന്ധിച്ചിടത്തോളം സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലവിൽ വന്നാൽ പെൻഷൻ സുരക്ഷ ലഭിക്കുമെന്നത് വലിയ നേട്ടമാണ് .രണ്ടുതരം പെൻഷൻ എന്ന നയം തിരുത്തി എല്ലാവർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്തുന്നതിനുള്ള ശക്തമായ തീരുമാനമെടുക്കാൻ ഈ ബജറ്റിലൂടെ സർക്കാർ തയ്യാറാവണം.
ജീവനക്കാരുടെ ആരോഗ്യ സുരക്ഷയ്ക്കുള്ള ഇൻഷുറൻസ് പദ്ധതി എന്ന പേരിൽ അവതരിപ്പിച്ച മെഡിസെപ്പ് കാലഹരണപ്പെട്ടു.
ആവശ്യത്തിന് ആശുപത്രികളോ ചികിത്സകളോ ഇല്ലാത്ത ഈ പദ്ധതി നോക്കുകുത്തിയായി മാറിക്കഴിഞ്ഞു.ബജറ്റിൽ മെഡിസെപ്പ് പദ്ധതി സർക്കാർ വിഹിതത്തോടെ നടപ്പാക്കാൻ വേണ്ട വിഹിതം ഉറപ്പാക്കണം. മെഡിക്കൽ നൽകിയിരുന്ന തുകയെങ്കിലും ഇതിനുവേണ്ടി മാറ്റിവയ്ക്കണം.
മെഡിസെപ്പിൽ ക്യാഷ് ലെസ്സ് ട്രീറ്റ്മെൻറ് ഉറപ്പുവരുത്തണം.നിലവിലുള്ള പ്രീമിയം വർദ്ധിപ്പിക്കാനുള്ള ആലോചനയിൽ നിന്ന് സർക്കാർ പിന്മാറണം ചികിത്സക്കും പരിരക്ഷ വേണം.ഒരു കുടുംബത്തിലെ രണ്ടുപേർ സർക്കാർ ജീവനക്കാരാണ് എങ്കിൽ ഒരു പോളിസി മതി എന്ന നയം സ്വീകരിക്കണം .സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ജീവനക്കാരുടെ സർവീസ് സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന മോണിറ്ററിംഗ് സംവിധാനം ഉണ്ടാകണം .
കേരളത്തിലെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെൻറ് പ്രകാരമുള്ള നിയമം പ്രാബല്യത്തിൽ വരുത്തി എല്ലാ ആശുപത്രികളെയും ഈ പദ്ധതിയുടെ ഭാഗമാകണം.സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞു ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന ഗവൺമെൻറ് ജി എസ് ടി പിരിവ് കാര്യക്ഷമമാക്കാൻ നടപടിയെടുക്കണം .ബജറ്റിൽ നിർദ്ദേശിക്കുന്ന വരുമാന പദ്ധതികൾ എല്ലാം 100% വും നടപ്പിലാക്കിയോ എന്നുള്ളത് പരിശോധിക്കണം.
ഉപഭോക്താക്കൾ അടയ്ക്കുന്ന ജി എസ് ടി ഗവൺമെന്റിൽ എത്തുന്നു എന്ന് ഉറപ്പാക്കാൻ ഓൺലൈൻ സംവിധാനം ഉണ്ടാകണം .സർക്കാർ ജീവനക്കാർക്ക് ശമ്പളം നൽകാൻ കടമെടുക്കുന്നു എന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണം.സർക്കാർ ജീവനക്കാർ സർക്കാർ ഭരണസംവിധാനത്തിന്റെ തന്നെ ഭാഗമാണ്.
അവരുടെ ശമ്പളവും ആനുകൂല്യങ്ങളും ഭരണ ചെലവാണെന്നത് തിരിച്ചറിയണം. ജീവനക്കാരെ പൊതുസമൂഹത്തിന് മുന്നിൽ ശത്രുവായി മുദ്രകുത്തുന്ന നടപടി ആശ്വാസ്യമല്ല.ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകാൻ തടസ്സമായി സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടുന്നവർ 57600 കോടിയോളം രൂപയുടെ നികുതി കുടിശ്ശിക പിരിക്കാത്തതിന്റെ കാരണം വ്യക്തമാക്കണം.
ഇടതു സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർത്തലാക്കിയ ഭവന വായ്പ പദ്ധതി പുനസ്ഥാപിക്കണം. സർവീസ് ചാർജും ഇൻഷുറൻസും ഉൾപ്പെടെ കൊള്ളപലിശയാണ് ബാങ്കുകൾ ഭവന വായ്പയ്ക്കായി ഈടാക്കുന്നത് .ഫ്ലെക്സി പലിശ നിരക്ക് പ്രതിമാസത്തവണയിൽ വലിയ വ്യത്യാസമാണ് ഉണ്ടാക്കുന്നത് കേന്ദ്രസർക്കാരിൻറെ സർഫാസി നിയമം ഭവന വായ്പ എടുത്തവരെ തെരുവിലിറക്കാൻ കൂട്ടു നിൽക്കുന്നുണ്ട്. ഇതിനെതിരെ നൽകുന്ന പരാതികൾ നീതിപൂർവമായി പരിഹരിക്കാൻ സംവിധാനമില്ല. സർക്കാർ നൽകിയിരുന്ന പഴയ ഭവന വായ്പ പദ്ധതി (HBA) പുനസ്ഥാപിച്ചേ മതിയാവൂ.
നഗരത്തിലെ വർദ്ധിച്ച ജീവിത ചെലവുകൾ ജീവനക്കാർക്ക് താങ്ങാൻ ആകുന്നില്ല. ഇതിന് പരിഹാരമായി നൽകിയിരുന്ന നഗരബത്ത (സി സി എ) പുനസ്ഥാപിക്കണം.വീട്ടു വാടക ബത്തയിനത്തിൽ നഗരങ്ങളും മുനിസിപ്പൽ പഞ്ചായത്ത് പ്രദേശങ്ങളും തമ്മിൽ വലിയ വ്യത്യാസമാണ് നിലനിൽക്കുന്നത് .കേരളത്തെ സംബന്ധിച്ചിടത്തോളം ഗ്രാമങ്ങളും നഗരങ്ങളും തമ്മിൽ ജീവിതചലവിൽ അന്തരം ഇല്ലാതായി. ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് പഞ്ചായത്ത് / മുനിസിപ്പൽ പ്രദേശത്തെ വീട്ടു വാടക ബത്ത വർദ്ധിപ്പിക്കണം.
ജീവനക്കാർക്കായി ആവിഷ്കരിച്ച അപകട ഇൻഷുറൻസ് പദ്ധതി ജി പി എ ഐ എസ് ( GPAIS) സർവീസിൽ ഇരിക്കെ മരണമടയുന്ന എല്ലാ ജീവനക്കാർക്കും ആനുകൂല്യം നൽകുന്ന ഒന്നായി മാറ്റണം. അപകടം എന്നത് വാഹന അപകടം എന്നത് മാത്രമായി പരിമിതപ്പെടുത്തരുത്.
പെൻഷൻ പറ്റിയതിനു ശേഷം ജീവനക്കാർക്ക് വരുമാനം ഉറപ്പാക്കാൻ എന്ന പേരിൽ അണിയറയിൽ ഒരുങ്ങുന്ന ജീവാനന്ദം പദ്ധതി പൂർണമായും പിൻവലിക്കണം. ഇതിനായി ആക്ച്വറിയെ നിയമിച്ച് പ്രവർത്തനം നടത്തുന്നത് സർക്കാരിൻറെ പണം ധൂർത്തടിക്കുന്നതിന് തുല്യമാണ്. ജീവാനന്ദം പദ്ധതി ജീവനക്കാരുമായി ആലോചിച്ച് എടുത്ത തീരുമാനം അല്ല. അതുകൊണ്ടുതന്നെ അശാസ്ത്രീയമായ ഇത്തരം പദ്ധതികൾക്ക് വേണ്ടി സർക്കാർ പണം ചെലവഴിക്കരുത്.
സർക്കാർ ഓഫീസിലെത്താൻ നിരന്തരം യാത്ര ചെയ്യേണ്ടിവരുന്ന ജീവനക്കാർക്ക് കെഎസ്ആർടിസിയിൽ സീസൺ ടിക്കറ്റ് സൗകര്യം ഏർപ്പെടുത്തണം. സാധാരണ ബസ്ചാർജ്ജിനെക്കാളും കുറഞ്ഞ നിരക്കിൽ സീസൺ ടിക്കറ്റ് ലഭ്യമാകുന്നത് ജീവനക്കാർക്ക് വലിയ ആശ്വാസം ഉണ്ടാകും.ട്രഷറി നിക്ഷേപങ്ങളുടെയും പ്രൊവിഡന്റ് ഫണ്ട് നിക്ഷേപത്തിന്റെയും പലിശ വർദ്ധിപ്പിക്കണം.
സർക്കാരിൻറെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ പൊതു വിപണിയിൽ നിന്നും കടമെടുക്കുന്ന തുകയ്ക്കുള്ള പലിശ പി .എഫ് നിക്ഷേപങ്ങൾക്ക് നൽകിയാൽ വൻതോതിൽ ഉള്ള നിക്ഷേപം ആകർഷിക്കാൻ സാധിക്കും.സുസ്ഥിരവും സമഗ്രവുമായ വായ്പ ഉറപ്പുവരുത്തുന്നതിനും ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് സമ്പത്തിനെ രക്ഷിക്കുന്നതിനും ഇതിലൂടെ സാധിക്കും.
പെട്രോളിനും ഡീസലിനും ചുമത്തിയിട്ടുള്ള sess പിൻവലിക്കണം .ഓരോ മാസവും ഇതിനായി വലിയ തുക ജീവനക്കാർക്ക് ചെലവഴിക്കേണ്ടി വരുന്നുണ്ട്ബജറ്റ് സമഗ്രവും വികസന കേന്ദ്രീകൃതവും ആകണം.പക്ഷേ വികസനത്തിന്റെയും പണലഭ്യതയുടെയും പേരിൽ ഏറ്റവും വലിയ തൊഴിൽ ദാതാവായ ഗവൺമെൻറ് തന്നെ ജീവനക്കാരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാൻ കൂട്ടുനിൽക്കരുത്.ജീവനക്കാർക്ക് നൽകുന്ന ശമ്പളവും ആനുകൂല്യങ്ങളും ഭരണ ചെലവാണെന്ന യാഥാർത്ഥ്യം സർക്കാർ തിരിച്ചറിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
കൊല്ലം :ഇന്ന് രാവിലെ നീണ്ടകരയിലാണ് സംഭവം നടന്നത്.രാവിലെ ഒൻപത് മണിയോടെ റോഡരികിൽ വെയിലത്തു രക്തം വാർന്ന് ഉറുമ്പരിച്ച നിലയിലാണ് ഹരികൃഷ്ണനെ…
കെഎസ്ആര്‍ടിസി നിലനില്‍ക്കേണ്ടത് കേരളത്തിന്റെ ആവശ്യമാണ്. പണിമുടക്കിനിടെ ബസുകള്‍ക്ക് കേടുപാടുകള്‍ വരുത്തിയതിലുള്ള നഷ്ടപരിഹാരം സമരം ആഹ്വാനം ചെയ്തവര്‍ തരേണ്ടിവരും. വിഷയത്തില്‍ സമഗ്ര…
തിരുവനന്തപുരം:KSRTC യിൽ നടക്കുന്ന പണിമുടക്കുമായി ബന്ധപ്പെട്ട് വികാസ് ഭവൻ യൂണിറ്റിൽ സർവീസ് ഓപ്പറേഷൻ്റെ ചുമതല വഹിച്ചിരുന്ന വികാസ് ഭവൻ യൂണിറ്റിലെ…
റിയാദ്: റിയാദിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായിരുന്ന ഷമീർ ആശുപത്രിയുടെ തൊട്ട അടുത്തുള്ള മുറിയിൽ അക്രമികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. റിയാദ്…
തളിപ്പറമ്പ:എം എൽ എ സ്ഥാനം ധാർമികതയുടെ പേരിൽ രാജിവെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി.തളിപ്പറമ്പിൽ…
തിരുവനന്തപുരം:കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ…