കൊല്ലം: അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ 18 വര്‍ഷത്തിന് ശേഷം പിടിയില്‍. അഞ്ചല്‍ സ്വദേശി ദിബില്‍ കുമാര്‍, കണ്ണൂര്‍ സ്വദേശി രാജേഷ് എന്നിവരാണ് പിടിയിലായത്. തമിഴ്‌നാട്ടിലെ പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ പ്രതികളെ പിടികൂടിയത്.
ഇന്ത്യന്‍ ആര്‍മിയില്‍ ആയിരുന്നു ഇരുവരും ജോലി ചെയ്തിരുന്നത്. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയി. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. 2006ലാണ് സംഭവം നടന്നത്. 2021ല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പത്താന്‍കോട്ട് യൂണിറ്റിലായിരുന്നു പ്രതികള്‍ ജോലി ചെയ്തിരുന്നത്.2006 ഫെബ്രുവരി മാസത്തിലാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയും അവിവാഹിതയുമായ രഞ്ജിനിയും രണ്ട് പെണ്‍കുട്ടികളും കൊല്ലപ്പെട്ടത്. ഈ കേസില്‍ സൈനികരായ ഇവര്‍ക്ക് പങ്കുണ്ടെന്ന് പൊലീസും സിബിഐയും കണ്ടെത്തിയിരുന്നു. എന്നാല്‍ 2006 മുതല്‍ ഇവര്‍ ഒളിവില്‍ കഴിയുകയായിരുന്നു. സൈന്യത്തിലേക്കും ഇവര്‍ തിരികെ പോയില്ല. ഇവരുവരും രാജ്യത്തിന് പുറത്തേക്ക് പോയെന്നാണ് കരുതിയിരുന്നത്.എന്നാല്‍ കഴിഞ്ഞ ആഴ്ച ഇവരെക്കുറിച്ചുള്ള വിവരം ചെന്നൈ യൂണിറ്റിന് ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മറ്റൊരു വിലാസത്തില്‍ വ്യാജപേരുകളില്‍ വിവാഹം കഴിച്ച് താമസിച്ച് വരികയായിരുന്നു ഇവര്‍. ഇവര്‍ക്ക് കുട്ടികളുമുണ്ട്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപം നടത്തിവരികയായിരുന്നു പ്രതികള്‍. ഇവരെ കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കീ.
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നഗരിയുടെ സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയിൽ ശ്രദ്ധേയമായി എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ…
കൊല്ലം സിറ്റി പോലീസിന്‍റെ പെട്രോളിങ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്‍റെ ആദ്യ ഘട്ടമായി ജിയോ ടാഗിങ് പൂര്‍ത്തീകരിച്ചു. സിറ്റി പൊലീസ് പരിധിയില്‍…
കൊല്ലം സിറ്റി പോലീസ് പരിധിയില്‍ ഓട്ടോറിക്ഷ സ്റ്റാന്‍റുകളില്‍ മിന്നല്‍ പരിശോധനയില്‍ ഗുരുതര നിയമ ലംഘനങ്ങള്‍ കണ്ടെത്തി പിഴ ചുമത്തുകയും കേസ്…
എന്തുകൊണ്ട് പങ്കാളിത്ത പെൻഷൻ പിൻവലിക്കാൻ കഴിയുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് കെ .മുരളീധരൻ. സെറ്റോയുടെ ആഭിമുഖ്യത്തിൽ പണിമുടക്ക്…
കടമ്പനാട്: റ്റി. ആർ ബിജുവിൻ്റെ ഭൗതിക ശരീരം ജനുവരി 9 ന് വ്യാഴം രാവിലെ 9 ന് അടൂർ സി.പി…
തിരുവനന്തപുരം: കാടു നശിപ്പിക്കുന്നവർക്കെതിരേയുള്ള നാടകവുമായി കാടിൻ്റെ മകൻ കലോത്സവ വേദിയിലെ താരമായി ചരിത്രം കുറിച്ചു. ഹൈസ്കൂൾ വിഭാഗം നാടക മത്സരത്തിൽ…