തിരുവനന്തപുരം:അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ പ്രശാന്ത്, ഐ ബി സതീഷ്, മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യുട്ടി മേയർ പി കെ രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ് കുമാർ, വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് തുടങ്ങിയവർ പങ്കെടുത്തു.
കാസർകോട് നിന്ന് ആരംഭിച്ച സ്വർണകപ്പ് ഘോഷയാത്ര വെള്ളിയാഴ്ചയാണ് തിരുവനന്തപുരം ജില്ലയിൽ പ്രവേശിച്ചത്. ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്ന് സ്വീകരണം ഏറ്റുവാങ്ങി വൈകുന്നേരം 7 മണിയോടെ നിയമസഭയ്ക്ക് മുന്നിലെത്തി. പി എം ജി ജങ്ഷനിൽ നിന്നും വിദ്യാർത്ഥികളുടെ വിവിധ കലാകായിക രൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി സെൻട്രൽ സ്റ്റേഡിയത്തിൽ എത്തിക്കുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളുമായി ആയിരത്തോളം പേർ ഘോഷയാത്രയിൽ പങ്കെടുത്തു.
117 പവൻ സ്വർണ്ണം ഉപയോഗിച്ചാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിനുള്ള സ്വർണ കപ്പ് നിർമ്മിച്ചിരിക്കുന്നത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നാണ് സ്വർണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്.
കുണ്ടറ : കുണ്ടറ- ഭരണിക്കാവ് റോഡിൽ ടിപ്പർ ലോറികളുടെ അമിത വേഗത പ്രദേശ വാസികൾ ആശങ്കയിൽ. ഇന്ന് പുലർച്ചെ കണ്ടറ…
തിരുവനന്തപുരം: സംസ്ഥാനത്ത് സി.പി ഐബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങി കഴിഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി, ലോക്കൽ, മണ്ഡലം,…
നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…
അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…
അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…
തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…