അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി.

തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് നടത്തുന്ന സൂചനാ പണിമുടക്കിന് മുന്നോടിയായി അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ സര്‍ക്കാരിന് പണിമുടക്ക് നോട്ടീസ് നല്‍കി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിക്ക് പണിമുടക്ക് നോട്ടീസ് നല്‍കുന്നതിന് മുന്നോടിയായി പ്രകടനവും യോഗവും നടന്നു. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി ജനറല്‍ കണ്‍വീനറും ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറിയുമായ ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ യോഗം ഉദ്ഘാടനം ചെയ്തു. ലോകത്തിന് തന്നെ മാതൃകയായ കേരള മോഡല്‍ വികസനം യാഥാര്‍ത്ഥ്യമാക്കിയ, നവകേരള സൃഷ്ടിക്കായി പരിശ്രമിക്കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ സംരക്ഷിക്കുവാന്‍ വേണ്ടി നടത്തുന്ന ജനുവരി 22 ലെ പണിമുടക്കം വന്‍ വിജയമാക്കി തീര്‍ക്കാന്‍ ജീവനക്കാരും അദ്ധ്യാപകരും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് അദ്ദേഹം പറഞ്ഞു. നെടുനാളത്തെ പോരാട്ടത്തില്‍ നേടിയെടുത്ത അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനോടൊപ്പം കേരളം കൈവരിച്ച നേട്ടങ്ങള്‍ ഇതേ പടി നിലനിര്‍ത്തുവാനും സംരക്ഷിക്കുവാനും സംതൃപ്തമായ സിവില്‍ സര്‍വീസ് അനിവാര്യമാണ്. സിവില്‍ സര്‍വീസ് നേരിടുന്ന ഗൗരവമായ വിഷയങ്ങളെ മുന്‍കാല ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ച നയസമീപനത്തിനനുസൃതമായി കാണുന്നതിനും സത്വര പരിഹാരം നല്‍കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കാതെ മാതൃകയായി ജനക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ സര്‍വ്വതല സ്പര്‍ശിയായി നടപ്പിലാക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്ന കേരളത്തിലെ സിവില്‍ സര്‍വീസിനെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

അദ്ധ്യാപക-സര്‍വീസ് സംഘടന സമരസമിതി ചെയര്‍മാന്‍ ഒ.കെ.ജയകൃഷ്ണന്‍ അദ്ധ്യക്ഷനായ യോഗത്തില്‍ സമരസമിതി നേതാക്കളായ കെ.പി.ഗോപകുമാര്‍, ഡോ.കെ.എസ്.സജികുമാര്‍, എസ്.സുധികുമാര്‍, വി.വിനോദ്, കെ.ആര്‍.ദീപുകുമാര്‍, മനീഷ്.ആര്‍ തുടങ്ങിയവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു. പി.ശ്രീകുമാര്‍ നന്ദി രേഖപ്പെടുത്തി. അദ്ധ്യാപക-സര്‍വീസ് സംഘടനാ സമരസമിതി നേതാക്കളായ പി.ഹരീന്ദ്രനാഥ്, ആര്‍.രമേശ്, വിഷ്ണു, ജോര്‍ജ്ജ് രത്‌നം, എസ്.എസ്.അനോജ്, വി.കെ.മധു, എന്‍.സോയാമോള്‍, യു.സിന്ധു, വി.ശശികല, ജി.സജീബ്കുമാര്‍, ആര്‍.സരിത, വിനോദ്.വി.നമ്പൂതിരി, ആര്‍.കലാധരന്‍, സതീഷ് കണ്ടല, ആര്‍.എസ്.സജീവ്, തുടങ്ങിയവര്‍ പ്രകടനത്തിനും യോഗത്തിനും നേതൃത്വം നല്‍കി.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്‌ക്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത -ശമ്പള പരിഷ്‌ക്കരണ കുടിശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, മെഡിസെപ് സര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്രസര്‍ക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജനുവരി 22 ന് പണിമുടക്കുന്നത്. വിവിധ ജില്ലകളില്‍ കൊല്ലത്ത് ടി.കെ.അഭിലാഷ്, പത്തനംതിട്ടയില്‍ എം.എം.നജീം, ആലപ്പുഴയില്‍ ഡോ.എസ്.ബിജു, കോട്ടയത്ത് എസ്.സജീവ്, ഇടുക്കിയില്‍ വി.സി.ജയപ്രകാശ്, എറണാകുളത്ത് പി.എസ്.സന്തോഷ്‌കുമാര്‍, തൃശ്ശൂരില്‍ ഡോ.വി.എം.ഹാരിസ്, പാലക്കാട് കെ.മുകുന്ദന്‍, മലപ്പുറത്ത് ഡോ.പി.എം.ആശിഷ്, കോഴിക്കോട് കെ.കെ.സുധാകരന്‍, വയനാട് ഡോ.വി.വിക്രാന്ത്, കണ്ണൂരില്‍ എം.എസ്.സുഗൈതകുമാരി, കാസര്‍ഗോഡ് നരേഷ്‌കുമാര്‍ കുന്നിയൂര്‍ എന്നിവര്‍ ജില്ലാകളക്ടര്‍മാര്‍ക്ക് പണിമുടക്ക് നോട്ടീസ് നല്‍കി

News Desk

Recent Posts

മുഖ്യമന്ത്രിയുടെ അപ്പൻ, അപ്പുപ്പൻ വന്നാൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പി.വി അൻവർ,എന്നാൽ അൻവർ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും.

നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…

29 minutes ago

സി ഐ ടിയുവിൽ നിന്നും ഐ എൻ റ്റി യു സി യിൽ നിന്നും തൊഴിലാളികൾ ബി എം സി ലേക്ക്.

അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…

1 hour ago

അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി.

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…

9 hours ago

മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…

10 hours ago

63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…

10 hours ago

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.

ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു .  പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…

17 hours ago