അവര്‍ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് അവരെ കാണാനായി എത്തിയത്. കുറ്റക്കാരെന്ന് കോടതി പറഞ്ഞതാണ്.ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍.

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി കണ്ട് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍. കമ്യൂണിസ്റ്റുകാരായതിനാലാണ് അവരെ കാണാന്‍ വന്നതെന്ന് പ്രതികളെ കണ്ട ശേഷം മോഹനന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇനിയും കോടതിയുണ്ടല്ലോ. അവരെ കാണാന്‍ തന്നെയാണ് കോടതിയില്‍ എത്തിയത്. അപ്പീല്‍ നല്‍കുന്ന കാര്യം കാസര്‍കോട്ടെ പാര്‍ട്ടി തീരുമാനിക്കും’ സിഎന്‍ മോഹനന്‍ പറഞ്ഞു.

വധശിക്ഷ ലഭിക്കണമായിരുന്നു, ഇതു കുറഞ്ഞുപോയി’; പൊട്ടിക്കരഞ്ഞ് മാതാപിതാക്കള്‍

പെരിയ ഇരട്ടക്കൊലപാതക്കേസില്‍ പൊലീസ് കണ്ടെത്തിയതിനപ്പുറമൊന്നും കണ്ടെത്താന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ കോട്ടയത്ത് പറഞ്ഞു. പാര്‍ട്ടി ഗൂഢാലോചനയില്‍ ഉണ്ടായ കൊലപാതകം അല്ലെന്ന് സിപിഎം നേരത്തെ പറഞ്ഞതാണ്. എന്നാല്‍ തുടക്കം മുതല്‍ സിപിഎം ഗുഢാലോചന നടത്തിയെന്ന് വരുത്താനാണ് സിബിഐ ശ്രമിച്ചത്. വിധി ന്യായങ്ങള്‍ പരിശോധിച്ച് മറ്റ് ഉയര്‍ന്ന കോടതിയില്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്തും. രാഷ്ട്രീയമായ ലക്ഷ്യത്തോടെ സിപിഎമ്മിനെ ഈ കേസിന്റെ ഭാഗമാക്കാന്‍ ശ്രമിച്ച നിലപാടിനെ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

പൊലീസ് കണ്ടെത്തിയതിനപ്പുറം സിബിഐ ഒന്നും കണ്ടെത്തിയില്ല. അതിന് പുറമെ രാഷ്ട്രീയമായ ഉദ്ദേശ്യം വച്ച് പാര്‍ട്ടി പ്രവര്‍ത്തകരെയും നേതാക്കന്‍മാരെയും കേസില്‍ ഉള്‍പ്പെടുത്തി. അതിന് വേറെ ചില വകുപ്പുകളാണ് അവര്‍ സ്വീകരിച്ചത്. സിബിഐ രാഷ്ട്രീയ ഉദ്ദേശ്യത്തോടെ പ്രതിയാക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം നിതിന്യായ വ്യവസ്ഥയുടെ മുന്നില്‍ ഫലപ്രദമായി മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ട്. ഉയര്‍ന്ന കോടതികളെ സമീപിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.

പെരിയ ഇരട്ട വധക്കേസ്, ഒന്ന് മുതൽ എട്ട് വരെയും 10, 15 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം.

കൊച്ചി: കേരളത്തെ നടുക്കിയ കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കല്യോട്ടെ കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ ഒന്നു മുതൽ എട്ട് വരെ പ്രതികൾക്കും, 10, 15 പ്രതികൾക്കും ഇരട്ട ജീവപര്യന്തം തടവ്.
14, 20, 21 22 പ്രതികൾക്ക് 5 വർഷം തടവ്.
കുറ്റക്കാരെന്ന് കണ്ടെത്തിയ 14 പ്രതികൾക്ക് കൊച്ചി പ്രത്യേക സിബിഐ കോടതി ജഡ്ജി എൻ ശേഷാദ്രിനാഥനാണ് ശിക്ഷ വിധിച്ചത്
ഒന്നാംപ്രതിയും കൊലപാതകത്തിൻ്റെ മുഖ്യ ആസൂത്രകനുമായ സിപിഐഎം പെരിയ ലോക്കൽ കമ്മിറ്റി മുൻ അംഗം എ പീതാംബരനടക്കം 14 പ്രതികളെയാണ് പ്രത്യേക സിബിഐ കോടതി കുറ്റക്കാരായി കണ്ടെത്തിയത്.
ഒന്നു മുതൽ എട്ട് വരെ പ്രതികളായ എ പിതാംബരൻ, സജി സി ജോർജ്, കെ.എം സുരേഷ്, കെ.അനിൽകുമാർ, (അബു), ഗിജിൻ, ആർ ശ്രീരാഗ്, ( കൂട്ടു) എ അശ്വിൻ (അപ്പു) സുബീഷ് (മണി )
പത്താം പ്രതി ടി.രഞ്ജിത്ത്, 15-ാം പ്രതി എ സുരേന്ദ്രൻ, എന്നിവർക്കാണ് ഇരട്ട ജീവപര്യന്തം.
14-ാം പ്രതി കെ മണികണ്ഠൻ,20-ാം പ്രതി മുൻ ഉദുമ എംഎൽഎ കെ വി കുഞ്ഞുരാമൻ 21-ാം പ്രതി രാഘവൻ വെളുത്തോളി, 22-ാം പ്രതി കെവി ഭാസ്ക്കരൻ എന്നിവർക്ക് 5 വർഷം തടവാണ് ശിക്ഷയായി വിധിച്ചത്.
പത്ത് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതകം, ഗൂഡാലോചന, തെളിവ് നശിപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ,
കലാപം സൃഷ്ടിക്കൽ, മാരക ആയുധങ്ങൾ ഉപയോഗിച്ച് ഉപദ്രവം, തടഞ്ഞു നിർത്തൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെ ഗൂഢാലോചന തെളിഞ്ഞതിനാൽ പ്രധാന പ്രതികൾക്കുള്ള ശിക്ഷ അവരും അനുഭവിക്കേണ്ടിവരും.
ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിച്ചിരുന്നു.

News Desk

Recent Posts

മുഖ്യമന്ത്രിയുടെ അപ്പൻ, അപ്പുപ്പൻ വന്നാൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല. പി.വി അൻവർ,എന്നാൽ അൻവർ ജയിലിൽ, ഇന്ന് ജാമ്യാപേക്ഷ നൽകും.

നിയമത്തിൻ്റെ വഴി ഞാൻ അനുസരിക്കുന്നു. നമുക്ക് കാണാം. ഞാൻ ജയിലിൽ നിന്ന് പുറത്തിറങ്ങുമല്ലോ, ചിലപ്പോൾ എന്നെ കൊല്ലുമായിരിക്കും? പലരേയും കൊന്നിട്ടുണ്ടല്ലോ,…

6 minutes ago

സി ഐ ടിയുവിൽ നിന്നും ഐ എൻ റ്റി യു സി യിൽ നിന്നും തൊഴിലാളികൾ ബി എം സി ലേക്ക്.

അഞ്ചൽ:ഏരൂർ, അയിലറ തുടങ്ങിയ സ്ഥലങ്ങളിലെ തൊഴിലാളികൾ ബി എം സി ലേക്ക് ചേർന്നതായി ഭാരവാഹികൾ അവകാശപ്പെട്ടു. അയിലറ യിലെ CITU…

44 minutes ago

അഞ്ചാലുംമൂട്ടിൽ ട്യൂഷന് പോയ വിദ്യാർത്ഥിയെ കാണാതായി.

അഞ്ചാലുംമൂട് : അഞ്ചാലുംമൂട്ടിലെ സ്വകാര്യ ട്യൂഷൻ സെൻ്ററിൽ പോയ വിദ്യാർത്ഥിയെ ഇന്ന് വൈകുന്നേരം മുതൽ കാണാതായി. കാഞ്ഞാവെളി ജവാൻമുക്ക് സ്വദേശിയായ…

9 hours ago

മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോട് അനുബന്ധിച്ച് മത്സരവേദികളായും താമസസൗകര്യത്തിനുമായി തെരഞ്ഞെടുത്ത സ്‌കൂളുകള്‍ക്ക് ജനുവരി 8 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് അവധി…

10 hours ago

63-മത് കേരള സ്കൂൾ കലോത്സവത്തിൻ്റെ മൂന്നാം ദിനം കലാ വൈവിധ്യങ്ങളുടെ വേദിയാകും

സെൻട്രൽ സ്റ്റേഡിയത്തിലെ എം.ടി നിള വേദിയിൽ രാവിലെ 9:30 ന് ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി മത്സരം ആരംഭിക്കും.…

10 hours ago

ഹോട്ടൽ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ഓയോ (OYO). അവിവാഹിതരായ സ്ത്രീക്കും പുരുഷനും ഒന്നിച്ച് ഇനിമുതൽ റൂം നൽകില്ലെന്നാണ് തീരുമാനം.

ഭാര്യാ ഭർത്താക്കന്മാർ ആയാൽ മാത്രമെ ഇനി ഓയോ റും അനുവദിക്കു .  പുതിയ ചെക്ക് ഇൻ നിയമവുമായി പ്രമുഖ ട്രാവൽ,…

17 hours ago