എ.ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യയുടെ പരാമർശമെന്ന് സമ്മതിച്ച് എം.വി.ജയരാജൻ .
എ ഡി എമ്മിന്റെ മരണത്തിന് ഇടയാക്കിയത് ദിവ്യ നടത്തിയ പ്രസംഗത്തിലെ അവസാനത്തെ പരാമർശമാണ് എന്നത് സത്യമാണ്.
അതുകൊണ്ടാണ് അത് തെറ്റാണ് എന്ന് പറഞ്ഞത് ആ കാഴ്ചപ്പാടാണ് അന്നും ഇന്നും ഞങ്ങൾക്കുള്ളതെന്നും
എം വി ജയരാജൻ.ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫിസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി പി എം ജില്ലാ സമ്മേളനത്തിൻ്റെ രണ്ടാം ദിനത്തിൽ നടന്ന പൊതു ചർച്ചയിൽ 18 ഏരിയകളിൽ നിന്നും 18 വനിതകൾ ഉൾപ്പെടെ 54 പേർ പങ്കെടുത്തു.സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ പങ്കെടുത്തവർ സ്വാഗതം ചെയ്തു.ഓരോ ഏരിയ തിരിച്ച് ജില്ലാ കമ്മറ്റി റിപ്പോർട്ടിൽ വിമർശന പരമായി ചൂണ്ടി കാണിച്ച കാര്യങ്ങൾ സ്വയം വിമർശന പരമായി അംഗീകരിച്ചു.പോളിറ്റ് ബ്യൂറോ അംഗമായ പിണറായി വിജയൻ പൊതു ചർച്ചയ്ക്ക് മറുപടി നൽകി.ബി ജെ പി ജില്ലയിൽ ശക്തിപ്പെടുന്നു എന്നത് വസ്തുതാ പരമായി ശരിയല്ല.ലോകസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി സ്വാധീന മേഖലയിൽബി ജെ പിക്ക് വോട്ട് വർധിച്ചിട്ടുണ്ട്.അത് സ്ഥായിയായ സ്വാധീനമല്ല.ബി ജെ പി ജില്ലയിൽ സ്വാധീനം വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.കൃസ്ത്യൻ മേഖലയിൽ
ബി ജെ പി സ്വാധീനമുണ്ടാക്കാൻ നടത്തുന്ന ശ്രമം അപകടകരമാണെന്നും
എം വി ജയരാജൻ പറഞ്ഞു.





