Categories: Kerala NewsPolitics

വർഷം രണ്ട് ഡി.എ. മാത്രം. മറ്റൊന്നും ചോദിക്കരുത്. പങ്കാളിത്തപെൻഷൻ രൂപമാറ്റം അടഞ്ഞ അധ്യായം. സമരങ്ങൾക്ക് ത്രാണിയില്ലാതാകുന്നു.

തിരുവനന്തപുരം: വർഷങ്ങൾ പലതു കഴിഞ്ഞു. സർക്കാർ ജീവനക്കാരോടും പെൻഷൻകാരോടും സർക്കാർ കാണിക്കുന്ന വിവേചനം.പങ്കാളിത്തപെൻഷൻ്റെ പുതിയ ഫോർമുലകടലെടുത്തു. ശമ്പള- പെൻഷൻ പരിഷ്ക്കരണ അഞ്ചു വർഷ തത്വം സ്വപ്നതുല്യം. അടങ്ങിയിരിക്കാനാകത്തവർ സമരങ്ങളിൽ പതിയെ പങ്കെടുക്കുന്നു. സർക്കാർ ആഫീസുകൾ സമര കേന്ദ്രങ്ങൾ ആയി മാറുന്നു. ഭരിക്കുന്ന ഗവൺമെൻ്റ ഇതൊന്നുമറിയാതെ ജീവിക്കുന്നു. ധനകാര്യ മന്ത്രിയാണെങ്കിൽ ഫണ്ടിൻ്റെ കാര്യത്തിൽ വ്യക്തതയില്ലാതെ മുന്നോട്ടു പോകുന്നു. ഭരണകക്ഷിയുടെ പ്രാധാന യൂണിയൻ സമരാഹ്വാനം ചെയ്യുവാനാകാതെ വേഴാമ്പിലിൻ്റെ ഗതിയിലാണ്. മറ്റൊരു സംഘടന നിരന്തര സമരത്തിലും. എന്നാൽ സർക്കാർ കണ്ട മട്ടും നടിക്കുന്നില്ല. പ്രതിപക്ഷ സംഘടന സമരാഹ്വാനം നടത്തി കഴിഞ്ഞു. പങ്കാളിത്തപെൻഷൻ വേണമെന്ന് ആവശ്യപ്പെട്ട സംഘടന അത് നടപ്പാക്കുന്നതിന് സർക്കാരിനെ സഹായിച്ചിട്ട് ഇപ്പോൾ തള്ളിപ്പറയാൻ തുടങ്ങി. എന്താണ് അവരുടെ ഉദ്ദേശം എന്നറിയില്ല.

ഈ സമയം അക്ഷയ കേന്ദ്രങ്ങളാണ് സർക്കാരാഫീസുകൾ. അവിടുത്തെ ജീവനക്കാർ PSC വഴി വന്നില്ലന്നു മാത്രം. ഇവർ സാധാരണ ജനത്തോട് പ്രതികരിക്കുന്ന കാര്യത്തിൽ പറ്റുമെങ്കിൽ അവാർഡ് കൊടുക്കാൻ സർക്കാർ തയ്യാറാകണം.അക്ഷയ കേന്ദ്രങ്ങൾ എല്ലാ വാർഡുകളിലും തുടങ്ങിയാൽ പിന്നെ സർക്കാരാഫീസിൻ്റെ കാര്യം പറയേണ്ടതില്ല.കേരളത്തിലെ സിവിൽ സർവീസ് വരുന്ന അഞ്ചു വർഷം കൊണ്ട് സംഭവിക്കുന്നത് സുനാമിക്ക് തുല്യമാകും.ജീവനക്കാരും സംഘടനകളും രാഷ്ട്രീയക്കാരും സർക്കാരും ഇതെന്ന് തിരിച്ചറിയും?. അപ്പോഴേക്കും മണ്ണെല്ലാം ഒലിച്ചു പോയിരിക്കും.
ജി.ശങ്കർ
എഡിറ്റർ.

News Desk

Recent Posts

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചു.

വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…

4 hours ago

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു.

ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…

4 hours ago

അഞ്ചാലുംമൂട് സ്കൂളിൽ നിന്നുംകാണാതായ കുട്ടിയെ കണ്ടെത്തി.

കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.

13 hours ago

കാണാതായി.

കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്'വെള്ള ഷർട്ടും, ആഷ്…

13 hours ago

വിവാഹത്തട്ടിപ്പ്, രണ്ട് പേർ പിടിയിൽ.

കോഴിക്കോട് : വിവാഹത്തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം…

13 hours ago

അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട്‌ കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നുംനഷ്ടപ്പെട്ടു..

കൊല്ലം:ഫോട്ടോയിൽ കാണുന്ന ജോബ് ജെയ്സൺ എന്ന വ്യക്തിയുടെ അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട്‌ കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ…

14 hours ago