കായംകുളം നഗരസഭ 4,5,6 വാർഡുകളിലായി കായംകുളം എംഎൽഎ അഡ്വ. യു. പ്രതിഭയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച റോഡ് വർക്കിനായി നഗരസഭ ടി റോഡ് പിഡബ്ല്യുഡിക്ക് കൈമാറിയിട്ടുള്ളതാണ്. ഈ റോഡ് വർക്കിൽ ഉണ്ടാകുന്ന മണ്ണെടുത്ത് കൊണ്ടുപോകുവാൻ ഉള്ള അനുമതി നഗരസഭ നൽകിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ റോഡ് നിർമ്മാണത്തിൽ ഉണ്ടാകുന്ന മണ്ണ് 150 മീറ്ററിനുള്ളിൽ തന്നെ ഇടണമെന്ന് നിയമമുള്ളപ്പോൾ എട്ടാം വാർഡിൽ അഞ്ചാം വാർഡിലെ യുഡിഎഫ് കൗൺസിലറായ അൻഷാദ് വാഹിദ് പണിതു കൊണ്ടിരിക്കുന്ന പുതിയവീട്ടിൽ കൊണ്ട് നിക്ഷേപിക്കുകയാണ് ചെയ്തത്. അനധികൃതമായി കടത്തിക്കൊണ്ടുപോയ ഈ മണ്ണ് അയാളുടെ വീട്ടിലിട്ട് നികത്തുകയും ഇത് അറിഞ്ഞ നാട്ടുകാർ തടയുകയും അതിൽ പ്രതിഷേധങ്ങൾ ഉയരുകയും പോലീസ് സ്റ്റേഷനിൽ ആ പ്രദേശത്തെ ജനങ്ങളുടെ മാസ്സ് പെറ്റീഷൻ കൊടുക്കുകയും ചെയ്തു. ഈ മാസം പതിനാറാം തീയതി ഈ വിഷയം ഉണ്ടായത് എന്നാൽ പതിനെട്ടാം തീയതി ഈ വിഷയവുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി AE നഗരസഭ സെക്രട്ടറിക്ക് കത്ത് അയക്കുകയും ത
എന്നാൽ ഈ കത്ത് സെക്രട്ടറി കിട്ടുന്നതിന് മുൻപായി മുമ്പായി തന്നെ അതിൻറെ കോപ്പി കൗൺസിലർ അൻഷാദിന് AE നൽക്കുകയും ഈ കത്ത് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി പോലീസുകാരെ കബളിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇതിൻറെ അടിസ്ഥാനത്തിൽ എൽഡിഎഫ് കൗൺസിലർമാർ ഇതിന് എതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പ്രതിഷേധിച്ചു.
പിഡബ്ല്യുഡിഎയ്ക്ക് മണ്ണ് വിൽക്കുവാനോ അത് കൊണ്ടുപോകുവാനോ അധികാരമില്ല നിർമ്മാണത്തിൽ ഉണ്ടാകുന്ന മണ്ണ് തൊട്ടടുത്ത് എവിടെയെങ്കിലും മാറ്റിയിടുവാൻ മാത്രമേ അധികാരമുള്ളൂ. ഇത് എടുത്തു മാറ്റുവാനും ലേലം ചെയ്യുവാനും നഗരസഭയ്ക്ക് മാത്രമാണ് അധികാരം ഉള്ളത്. ആയതിനാൽ ഈ മണ്ണ് കൊള്ള നടത്തിയ യുഡിഎഫ് കൗൺസിലർ അൻഷാദ് വാഹിദിനെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും കൗൺസിലർമാർ ഉന്നയിച്ചു. ഈ മണ്ണുകൊള്ളക്കെതിരായ ശക്തമായ പ്രതിഷേധവും നിയമനടപടികളും സ്വീകരിക്കുമെന്ന് ചെയർപേഴ്സനും അറിയിച്ചു.
വാഹനാകടത്തിൽ പ്പെടുന്നവർക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന പുതിയ പദ്ധതി കേന്ദ്ര സർക്കാർ ആരംഭിച്ചതായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.…
ചലച്ചിത്ര നിർമ്മാതാവും എഴുത്തുകാരനുമായ പ്രിതീഷ് നന്ദി (73) അന്തരിച്ചു. പ്രിതിഷ് നന്ദി കമ്മ്യൂണിക്കേഷൻസിൻ്റെ ബാനറിൽ സൂർ, കാൻ്റെ, ജങ്കാർ ബീറ്റ്സ്,…
കൊല്ലം : അഞ്ചാലുംമൂട് സ്കൂളിൽ നിന്നും കാണാതായ കുട്ടിയെ രാത്രിയോടെ പോളയത്തോട് നിന്ന് കണ്ടുകിട്ടിയതായ് മാതാപിതാക്കൾ അറിയിച്ചു.
കൊല്ലം :അഞ്ചാലുംമൂട് GHSS ൽ +1 ന് പഠിക്കുന്നു. വൈകിട്ട് സ്കൂൾ വിട്ടതിന് ശേഷം കാണാതായി. യൂണിഫോമിലാണ്'വെള്ള ഷർട്ടും, ആഷ്…
കോഴിക്കോട് : വിവാഹത്തട്ടിപ്പ് നടത്തിയ രണ്ട് പേർ കൂടി പിടിയിൽ. റിട്ട. ഡോക്ടറുടെ പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തവരാണ് പിടിയിലായത്. മലപ്പുറം…
കൊല്ലം:ഫോട്ടോയിൽ കാണുന്ന ജോബ് ജെയ്സൺ എന്ന വ്യക്തിയുടെ അയർലണ്ട് വിസ അടങ്ങിയ പാസ്പോർട്ട് കൊല്ലം ബസ് സ്റ്റാൻഡിനു സമീപമുള്ള ഓട്ടോ…