ജോയിൻ്റ് കൗൺസിൽ നിന്നും എല്ലാം രാജിവച്ച് എൻജി.ഒ യൂണിയനിൽ മെമ്പർഷിപ്പ് എടുത്ത് അഖിൽ എസ് രാജ്
പത്തനംതിട്ട: വലിയ ക്യാമ്പയിനൊക്കെ നടത്തി വിജയശ്രീലാളിതനായി നിൽക്കുന്ന ജോയിൻ്റ് കൗൺസിലിൽ നിന്നും പെട്ടെന്ന് ഒരാൾ എല്ലാം രാജിവച്ച് എൻജിഒ യൂണിയനിലേക്ക്, എല്ലാവരും ഞെട്ടി എന്താ സംഭവം ഇത് എങ്ങനെ സംഭവിച്ചു. പണിമുടക്കം കഴിഞ്ഞ ശേഷം എൻജിഒ യൂണിയനിൽ നിന്ന് രാജിവച്ച് ജോയിൻ്റ് കൗൺസിൽ ചേർന്ന് കൊണ്ടിരിക്കുന്ന സമയത്ത് റവന്യൂ വകുപ്പിൽ ജോലി ചെയ്യുന്ന ഒരു സഖാവ് ഇത്രയും വേഗം ഇങ്ങനെ പോകാൻ കാരണം. കൗൺസിൽ നേതാക്കന്മാർ നെട്ടോട്ടവും കുറിയോട്ടവും ഓടി. അപ്പോഴാണ് സംഗതിയുടെ കിടപ്പ് അവർ അറിയുന്നത്. ഫെയ്സ്ബുക്ക് പരതിയപ്പോൾ പഴയ ഡി.വൈഎഫ്ഐ നേതാവാണ് ഇദ്ദേഹം. റവന്യൂ വകുപ്പിൽ നിന്ന് ഉടനെ യൂണിവേഴ്സിറ്റി അസിസ്റ്റായി പോകാൻ തയ്യാറെടുക്കുമ്പോൾ ഇവിടെ നിന്നേ അങ്ങ് മാറിപ്പോയാൽ അവിടെ സൗഖ്യമാകുമല്ലോ അത്രതന്നെ. ഭരണം ഉള്ളപ്പോൾ ഇതുപോലെ ചിലർ ഓടിക്കിതച്ച് എത്തും. ഇടതു ഭരിച്ചാലും വലതു ഭരിച്ചാലും. ചാട്ടക്കാരായ കുറെ ജീവനം കാരുണ്ടെന്നാണ് പൊതുവേ സംസാരം. അധികാരം ഞുണയുവാൻ ഇവർക്ക് ഭയങ്കര ഇഷ്ടമാ. ഇവിടെയും സംഭവിച്ചത് ഇതാണെന്നിരിക്കെ ഒരു പൊടി കൈ പ്രയോഗം നടത്തിയതാ പക്ഷേ അതങ്ങ് പീസായി പ്പോയി
.എഫ് ബി യിൽ വന്ന ചില കമൻ്റുകൾ കൂടി താഴെ വായിക്കാം
(1)പഴയ DYFI നേതാവിന് സർക്കാർ സർവീസിൽ റവന്യൂ വകുപ്പിൽ ജോലി കിട്ടിയപ്പോ നട്ടെല്ലിന് ബലം ഇല്ലാത്തത് കൊണ്ടാകും ജോയിന്റ് കൗൺസിൽ അംഗം ആയത്.. 😄😄 യൂണിവേഴ്സിറ്റി അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ വന്നു പോസ്റ്റിങ്ങ് ഉറപ്പായപ്പോ പഴയതൊക്കെ ഓർത്തു കുടുംബത്തിലേക്ക് തിരിച്ചു പോക്ക്…
ഇതൊക്കെ കണ്ടിട്ട് കഥയറിയാത്ത കുറച്ചു പാവങ്ങൾ (വിപ്ലവ സിങ്കങ്ങൾ) അങ്ങാടിയിൽ തോറ്റതിന് അമ്മയുടെ നെഞ്ചത്ത് എന്ന പോലെ പണിമുടക്ക് വിജയത്തിന്റെ നാണക്കേട് മറയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്.. ഫെസ്ബുക്കിലെ ലൈക് കൊണ്ട് ഇനി സായൂജ്യം അടയൂ സഖാക്കളെ…
NB: ചിത്രങ്ങൾ — അഭിനവ വിപ്ലവ സിങ്കത്തിന്റെ പഴയ ചില FB പോസ്റ്റുകൾ
(2)എത്തരം പോസ്റ്ററുകൾ
തയ്യാറാക്കി ചിലർ സ്വയം
ചികിത്സിച്ച് ആശ്വാസം തേടുന്നു!!
ഒരാൾക്ക് ഏത് സർവ്വീസ് സംഘടനയിലും
അംഗത്വം എടുക്കാം!!.എന്നാൽ അംഗത്വം
മാറി മറ്റൊരു സംഘടനയിൽ ചേർന്നതിന്
കൊടുത്ത അടിക്കുറുപ്പാ കോമഡി!!റവന്യൂ വകുപ്പിൽ നിന്ന് യൂണിവേസ്റ്റി അസിസ്റ്റന്റായി
ഉടനെ ജോയിൻ ചെയ്യുന്നൊരുത്തൻ സേഫ് ലാൻഡിംഗ് നടത്തിയപ്പോൾ പേര് ” നേരിന്റെ പാതയിലേക്ക്” !!.വെറുതെയിങ്ങനെ ചിരിപ്പിക്കരുത് ഗയ്സ് !!.
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services
തളിപ്പറമ്പ:കെ എസ് യു വിൻ്റെ അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് തുടരുന്നതിൻ്റെ ഉദാഹരണമാണ് കലാലയങ്ങളിൽ അടുത്ത കാലത്ത് നടന്ന അക്രമങ്ങളെന്ന് മുഖ്യമന്ത്രി…
ന്യായമായ സഹായങ്ങൾ പ്രതീക്ഷിച്ചെങ്കിലും പരിഗണന ലഭിച്ചില്ലെന്നും സി പി എം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട്…
ജനങ്ങളെ കബളിപ്പിച്ച് വാര്‍ത്തകളില്‍ ഇടം പിടിക്കാനുള്ള 'ന്യൂസ് ഹൈലൈറ്റ്' ബജറ്റാണ് ധനമന്ത്രിയുടെതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.ആദായനികുതിയിളവ് പ്രഖ്യാപിച്ചത്…
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ജീവനക്കാർക്ക് ശമ്പളം എത്തിയില്ലെന്ന് പരാതി. ട്രഷറിൽ നിന്നും ഇതു സംബന്ധിച്ച മെസേജ് വരുന്നതിലെ കാലതാമസം…
തളിപ്പറമ്പ്:രാജ്യത്തിൻ്റെ ഫെഡറൽ സംവിധാനത്തിൻ്റെ കടക്കൽ കത്തി വെക്കുന്ന നയമാണ്ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്നും ഹിന്ദുത്വ അജണ്ട പ്രതിരോധിക്കാൻ കോൺഗ്രസ്…
തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള വിഹിതത്തിൽ കേരളത്തിന് കഴിഞ്ഞ തവണ കിട്ടേണ്ടത് 73000 കോടിയാണ്.പക്ഷെ കിട്ടിയത് 33000 കോടി മാത്രമാണ്. സംസ്ഥാനങ്ങൾക്കുള്ള വീതം…