Categories: CrimeKerala News

മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് സ്വത്ത് തർക്കം.മകൻ പെട്രോൾ ഒഴിച്ച് വീട് കത്തിച്ചതിനാൽ,

ആലപ്പുഴ : മാന്നാറിൽ വൃദ്ധ ദമ്പതികൾ മരിച്ചത് മകൻ പെട്രോൾ ഒഴിച്ച് വീട് കത്തിച്ചതിനാൽ. എന്നാൽ സംഭവം ആദ്യം വിചാരിച്ചത് വീട് കത്തി ഇവർ മരിച്ചതാകാം. എന്നാൽ ഇപ്പോൾ അറിയുന്നത് സ്വത്ത് തർക്കത്തെ തുടർന്ന് മകൻ വീട് തീവെയ്ക്കുകയായിരുന്നു. അവർ അതിൽ കിടന്ന് പിടഞ്ഞു മരിച്ചു.ദമ്പതിമാരുടെമൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞനിലയിൽ ആയിരുന്നു കണ്ടത്.പോലീസിൻ്റെ വിശദമായ ചോദ്യം ചെയ്യലിൽ കാര്യങ്ങൾ പുറത്തേക്ക് ‘വീട് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് കസ്റ്റഡിയിലുള്ള മകൻ വിജയൻ പോലീസിനോട് പറഞ്ഞു. സ്വത്ത് തർക്കമാണ് കൊലയ്ക്ക് കാരണമെന്നും വിവരമുണ്ട്.
ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92)ഭാര്യ ഭാരതി(90) എന്നിവരാണ് മരിച്ചത് .
ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
കഴിഞ്ഞമാസം പിതാവ് രാഘവന്റെ കൈ മകൻ വിജയൻ തല്ലിയൊടിച്ചിരുന്നു.
കഴിഞ്ഞദിവസവും മകൻ ഉപദ്രവിച്ചതായി രാഘവൻ പോലീസിൽ പരാതി നൽകി.ഇന്ന് മകൻ വിജയനോട് പോലീസ് സ്റ്റേഷനിൽ എത്തണമെന്ന് അറിയിച്ചിരുന്നു.ഇത് മനസ്സിലാക്കി കരുതിക്കൂട്ടി നടത്തിയ കൊലപാതകമെന്നാണ് വിവരം.
ഇന്നലെ രാത്രിയിൽ മകൻ വിജയൻ വീട്ടിലുണ്ടായിരുന്നു. ഇടയ്ക്കിടെ വിജയൻ വീട്ടിലെത്തി മാതാപിതാക്കളോട് വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നതായും അയൽവാസികളും ബന്ധുക്കളും പറയുന്നു.
സംഭവത്തിൽ മാന്നാർ പോലീസ് അന്വേഷണം തുടരുകയാണ്.

Fastrago Travel Offer Flights Hotels Travel Packs Bus Ticketing Visa and Travel Insurance With Forex Services

Book Now

News Desk

Recent Posts

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.

സിപിഐ എം കണ്ണൂർ ജില്ലാ സമ്മേളനത്തിന് ആവേശ്വോജ്വല തുടക്കം.ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ മെമ്പർഷിപ്പ് ഉള്ള ജില്ലയും. സംസ്ഥാന ഭരണത്തിന്…

38 minutes ago

12 ലക്ഷം വരെ ആദായനികുതിയിൽ ഇളവ് നൽകി കേന്ദ്ര ബജറ്റ്,കിസാൻ ക്രെഡിറ്റ് വായ്പ പദ്ധതി 5 ലക്ഷമാക്കി ഉയർത്തി.ഇടത്തട്ടുകാർക്ക് ഗുണം.

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിര്‍മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. മൂന്നാമതും അധികാരത്തില്‍…

1 hour ago

കൊടിയത്തൂർ പന്നിക്കോട് ദേവരാജന്റെ മകൻ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കൊടിയത്തൂർ പന്നിക്കോട് ദേവരാജന്റെ മകൻ ഹരികൃഷ്ണൻ (17) ആണ് മരിച്ചത്.ഇന്നലെ…

3 hours ago

ഉണ്ണി മുകുന്ദന്റെ “ഗെറ്റ് സെറ്റ് ബേബി ” ഫെബ്രുവരി 21-ന്.

കൊച്ചി:ഉണ്ണി മുകുന്ദൻ,നിഖില വിമൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന "ഗെറ്റ് സെറ്റ് ബേബി " ഫെബ്രുവരി ഇരുപത്തിയൊന്നിന്…

6 hours ago

ഒരു ജാതി ജാതകം,വിനീത് ശ്രീനിവാസൻ, നിഖില വിമൽ.

കൊച്ചി: വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്യുന്ന "ഒരു ജാതി ജാതകം "…

6 hours ago

സ്റ്റാഫ് നേഴ്‌സ് ഒഴിവ്.

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയില്‍ അവസരം. ജില്ലയിലെ 22 ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചത്. അപേക്ഷ…

6 hours ago