6 June 2026
ഡ്രൈവർ ഉറങ്ങിപ്പോയി: പത്തനാപുരത്ത് നിന്നുള്ള ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു.

പത്തനാപുരം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. പത്തനാപുരത്ത് നിന്നും വന്ന അയ്യപ്പ ഭക്തർ സഞ്ചരിച്ച കാറാണ് ഇലവുങ്കലിൽ വെച്ച് അപകടത്തിൽ പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിന് കാരണമെന്നാണ് വിവരം.

വാഹനത്തിലുണ്ടായിരുന്നവരെ നിലയ്ക്കൽ പിഎച്ച്‌സിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *