6 June 2026
“പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയില്‍ “

വിവാഹ വാഗ്ദാനം നല്‍കി പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി പോലീസിന്റെ പിടിയിലായി. ഇരവിപുരം സ്‌നേഹധാര നഗര്‍ തെങ്ങിലഴികത്ത് വീട്ടില്‍ സെയ്ദലി(22) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിചയപ്പെട്ട പ്രതി വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി തിരുവന്തപുരത്തെ ഒരു റിസോര്‍ട്ടിലെത്തിച്ച് ലൈംഗികമായി പീഢിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയില്‍ പെണ്‍കുട്ടിയെ അന്വേഷിച്ചു വരവെയാണ് പെണ്‍കുട്ടിയെ സെയ്ദലിക്കൊപ്പം കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇരവിപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ രാജിവിന്റെ നേതൃത്വത്തില്‍ എസ്.ഐ ജയേഷ് സി.പി.ഒ മാരായ സുമേഷ് അനീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *