6 June 2026
കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു.

കൊട്ടിയം:കാപ്പാ നിയമപ്രകാരം ഏർപ്പെടുത്തിയിരുന്ന വിലക്ക് ലംഘിച്ച പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്യ്തു. തൃക്കോവിൽവട്ടം കുറുമണ്ണ തോപ്പിൽ കോളനി വിഷ്ണു മന്ദിരത്തിൽ സുനിൽ മകൻ ശ്രീക്കുട്ടൻ എന്ന സൂരജ്(22) ആണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തടയുന്നതിന്റെ ഭാഗമായി കാപ്പാ നിയമപ്രകാരം 9.08.2024 മുതൽ ആറ് മാസക്കാലത്തേക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിക്കൊണ്ട് തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി അജിതാ ബീഗം ഐ.പി.എസ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ പ്രതി ഈ ഉത്തരവ് ലംഘിച്ച് കൊല്ലം ജില്ലയിൽ പ്രവേശിച്ച് വീണ്ടും ക്രിമിനൽ കേസുകളിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് കാപ്പാ നിയമലംഘനത്തിന് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യ്ത ശേഷം കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്‌പെക്ടർ സുനിൽ ഏ യുടെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്, സി.പി.ഓ സന്തോഷ് ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *