6 June 2026
ഡെപ്യൂട്ടി തഹസീൽദാർ എവിടെ?പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി.

മലപ്പുറത്തെ ഡെപ്യൂട്ടി തഹസീൽദാർ ഇന്നലെ മുതൽ കാണാതായി. എവിടെ എന്ന് ആർക്കുമറിയില്ല.

തിരൂർ ഡെപ്യൂട്ടി താഹസിൽദാറെ കാണാനില്ലെന്ന് പരാതി. മാങ്ങാട്ടിരി സ്വദേശി പി ബി ചാലിബിനെയാണ് ഇന്നലെ വൈകുന്നേരം മുതല്‍ കാണാതായത്. ഇന്നലെ വൈകിട്ട് ഓഫീസിൽ നിന്ന് ഇറങ്ങിയ ശേഷമാണ് ചാലിബിനെ കാണാതായത്. വൈകിട്ട് അഞ്ചേകാലോടെയാണ് ഇയാൾ ഓഫീസിൽ നിന്ന് ഇറങ്ങിയതാണ്. വീട്ടിൽ എത്താൻ വൈകുമെന്ന് കുടുംബത്തെ അറിയിച്ചിരുന്നു.

എട്ട് മണിയോടെ ഭാര്യ ചാലിബിന് മെസേജ് അയച്ചിരുന്നു. പൊലീസിനും എക്സൈസിനും ഒപ്പം വളാഞ്ചേരിയിൽ ഒരു റെയ്ഡിലാണെന്നായിരുന്നു ചാലിബിന്‍റെ മറുപടി. രാത്രി പതിനൊന്ന് മണിയോടെ ചാലിബിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയി. തുടര്‍ന്ന് ചാലിബിനെ കാണാനില്ലെന്ന് അറിയിച്ച് കുടുംബം പൊലീസിന് പരാതി നല്‍കി. അന്വേഷണത്തില്‍ ചാവിബിന്‍ പറഞ്ഞ പോലെ ഒരു റെയ്ഡ് നടന്നിട്ടില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *