6 June 2026
“വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് പണംതട്ടിയ പ്രതി പിടിയില്‍”

വിദേശത്ത് എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയിലായി. തിരുവനന്തപുരം വട്ടക്കരിക്കകം ബിസ്മി മന്‍സിലില്‍ ജമാല്‍ മകന്‍ ഷെറിന്‍ (25) ആണ് ഇരവിപുരം പോലീസിന്റെ പിടിയിലായത്. ജോര്‍ജ്ജിയായില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ പ്രതി മയ്യനാട് സ്വദേശിനിയായ യുവതിക്ക് ഇയാള്‍ പഠിക്കുന്ന കോളേജില്‍ എം.ബി.ബി.എസ് സീറ്റ് തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പല തവണകളായി പത്ത് ലക്ഷത്തിലധികം രൂപ തട്ടിച്ച് എടുക്കുകയായിരുന്നു. ഇരവിപുരം പോലീസ് സ്റ്റേഷനില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി എയര്‍പോര്‍ട്ടലൂടെ പ്രതി വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നു എന്ന വിവരമറിഞ്ഞ് ഇരവിപുരം ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഡല്‍ഹിയിലെത്തി പിടികൂടുകയായിരുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *