6 June 2026
കൊച്ചി മെട്രോ യാത്രക്കാർ കുറച്ചു നേരം ആശങ്കയിലായി ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് കണ്ടത്,

കൊച്ചി: കൊച്ചി മെട്രോ യാത്രക്കാരെ ആശങ്കയിലാക്കി അപായ മുന്നറിയിപ്പ്. ഇന്ന് വൈകിട്ട് 5.51ന് കടവന്ത്ര മെട്രോ സ്റ്റേഷനിലാണ് അപായ മുന്നറിയിപ്പ് മുഴങ്ങിയത്. യാത്രക്കാര്‍ ഒഴിഞ്ഞുപോകണമെന്നും അപകടം സംഭവിക്കാൻ പോകുന്നുവെന്നുമായിരുന്നു മുന്നറിയിപ്പ്. ഇതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയായിരുന്നു.ശബ്ദ സന്ദേശം സ്റ്റേഷനിലൂടെ അനൗണ്‍സ്മെന്‍റായാണ് വന്നത്. വൈകുന്നേരം സമയമായതിനാൽ നിരവധി യാത്രക്കാർ സ്റ്റേഷനിലുണ്ടായിരുന്നു. അപകട മുന്നറിയിപ്പ് കേട്ട് എന്തു ചെയ്യണം എന്നറിയാതെ യാത്രക്കാർ ആകെ അങ്കലാപ്പിലായി.

പിന്നീട് സാങ്കേതിക തകരാറിനെ തുടര്‍ന്ന് സൈറൺ തെറ്റായി മുഴങ്ങിയതാണന്ന് കെഎംആര്‍എൽ അറിയിച്ചതോടെയാണ് പരിഭ്രാന്തിയൊഴിഞ്ഞത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരുമെത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *