6 June 2026
ഇസ്രയേലിനെ ആക്രമിക്കാൻ ശ്രമം തുടങ്ങി, യു എസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പു നടക്കുന്നതിന് മുന്നേ ആക്രമിക്കും.

ജറുസലം: യു.എസ് തിരഞ്ഞെടുപ്പിന് മുന്നേ ഇസ്രയേലിനെ ആക്രമിക്കാൻ പദ്ധതിയിട്ട് ഇറാൻ. ഇപ്പോഴത്തെ ആക്രമണം ഇറാക്കിൽ നിന്നാകും. ഇറാക്കിലെ ഇറാൻ അനുകൂല സയുധ സംഘടനകൾ വഴി ആക്രമിക്കുകയാണ് ലക്ഷ്യം. ഇസ്രയേൽ ഇൻ്റലിജൻസിനെ ഉദ്ധരിച്ച് മാധ്യമങ്ങളുടെ റിപ്പോർട്ട് . അമേരിക്കൻ തിരഞ്ഞെടുപ്പിന് മുൻപ് ആക്രമിക്കുകയാണ് ഇറാൻ്റെ ലക്ഷ്യം. ബാലസ്റ്റിക്ക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിക്കുക. ഇസ്രയേലിൻ്റെ തിരിച്ചുള്ള ആക്രമണം ഒഴിവാക്കുകയാണ് ഇറാൻ്റെ ലക്ഷ്യം. ഒക്ടോബർ 1 ന് ഇറാൻ ഇസ്രയേലിന് നൽകിയ പ്രഹരം അതിന് മറുപടി ഇസ്രയേൽ നൽകി കഴിഞ്ഞു. എന്നാൽ അതിന് ശേഷമുള്ള തിരിച്ചടിക്കാണ് ഇപ്പോൾ ഇറാൻ ഇറാക്കിലൂടെ തയ്യാറെടുക്കുന്നത്.അതേ സമയം ഹമാസിൻ്റെയും ഹിസ്ബുള്ള യുടെയും ശേഷിക്കുന്ന ആയുധ പുരകൾ കൂടി നശിപ്പിക്കുന്ന യുദ്ധമാണ് ഇപ്പോൾ ഇസ്രയേൽ സൈന്യം തുടരുന്നത്. ഇതിലൂടെ നിരവധി സാധാരണക്കാരും കൊല്ലപ്പെടുകയാണ്. വെടി നിർത്തൻ ചർച്ചകൾ എങ്ങുമെത്തിയില്ല. അമേരിക്ക ഇടപെട്ട് ചർച്ചകൾ തുടരുന്നെങ്കിലും ബന്ദികളുടെ മോചനം സംബന്ധിച്ച് അഭിപ്രായ ഐക്യം ഇതുവരെയും ഉണ്ടായിട്ടില്ല.എന്നാൽ ഇറാൻ ഭരണാധികാരികൾക്ക് എതിരെ ജനങ്ങളുടെ നിശബ്ദ പ്രതിഷേധങ്ങൾ ഇറാനിലും, ഇസ്രയേൽ ഭരണാധികൾക്ക് എതിരെ നിശബ്ദ പ്രതിഷേധങ്ങൾ ഇസ്രയേലിലും ഉയർന്നു വരുന്നുണ്ട്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *