6 June 2026
പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.

പാലക്കാട്:പാലക്കാട് ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചരണത്തിൽ പി.കെ ശശി ഉണ്ടാകില്ല.നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് അദ്ദേഹം. അതേസമയം പികെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപണം. പാർട്ടി ഫണ്ട് തിരിമറിയുടെ പേരിൽ പികെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നെല്ലാം നീക്കിയിരുന്നു.ഇപ്പോൾ അദ്ദേഹം കെ.ടി ഡി സി ചെയമാനാണ്. ആസ്ഥാനത്തിൻ്റെ പേരിലാണ് വിദേശ യാത്ര അനുമതി. ബ്രിട്ടനും ജർമ്മനിയും സന്ദർശിക്കും.പി.കെ ശശിയെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കിയിട്ടും സി.ഐടിയു ജില്ലാ പ്രസിഡൻ്റായി തുടരുന്നതിൽ പാർട്ടിയിൽ തന്നെ ഒരു വലിയ വിഭാഗത്തിന് അതൃപ്തി ഉള്ളതിനാൽ അദ്ദേഹത്തിൻ്റെ പ്രസിഡൻ്റ് സ്ഥാനവും തെറിക്കും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *