6 June 2026
‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകികൾ.

ഇവളാണ് എന്റെ കല്യാണിക്കുട്ടി’, എന്ന കുറിപ്പിലാണ് ഗോപി സുന്ദര്‍ ചിത്രം പോസ്റ്റ് ചെയ്തത്. പിന്നാലെ നിരവധി പേരാണ് കമന്റിന് താഴെ മറുപടിയുമായി എത്തിയത്.‘ആരുടെ കൂടെ ഫോട്ടോ എടുത്താലും അവരെ എല്ലാം എന്റെ പുതിയ കാമുകിമാരായി കാണുന്ന എല്ലാ മുഖമില്ലാത്ത കമന്റോളികള്‍ക്കും നന്ദി.അവൾക്കൂടി നാണം വന്നു… നാളെ ചിലപ്പോൾ അവളേം ഇന്റർവ്യൂ ചെയ്യാൻ ആള് വന്നാലോ- എന്നായിരുന്നു ഒരാളുടെ കമന്റ്. അവൾ റെഡിയാണ്, എല്ലാ യൂട്യൂബർമാർക്കും സ്വാ​ഗതം എന്നാണ് ​ഗോപി സുന്ദർ മറുപടിയായി കുറിച്ചത്. പരിഹാസ കമന്റ് പോസ്റ്റ് ചെയ്തവർക്ക് താരം അതേ നാണയത്തിൽ തന്നെ മറുപടി നൽകി. കൂടെയുള്ളത് പുതിയ ആളാണോ എന്ന് ചോദിച്ച ആളോട്, ഇത് നിങ്ങളുടെ ബന്ധുവാണ് എന്നായിരുന്നു ​ഗോപി സുന്ദറിന്റെ മറുപടി.പ്രണയിക്കുന്നവർ ഒരുപാടുള്ള ആളാണ് ഗോപി സുന്ദർ എന്ന് പോസ്റ്റിട്ടവരും ധാരാളം.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *