6 June 2026
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികള്‍ അറസ്റ്റില്‍

ശക്തികുളങ്ങര: യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര, കുരിശിങ്കല്‍, രാജന്‍ മകന്‍ എബിന്‍ (38), ശക്തികുളങ്ങര, തോമസ് ഐലന്‍റ്, മാത്യൂസ് മകന്‍ സെബാസ്റ്റ്യന്‍ (37) എന്നിവരെയാണ് ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 8 ന് രാത്രി 9.30 മണിയോടെ കാവനാടുള്ള ബാറില്‍ പ്രതികളുടെ ഓട്ടോ റിക്ഷ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശക്തികുളങ്ങര സ്വദേശിയായ രഞ്ജിത്ത് മായി വാക്ക്തര്‍ക്കമുണ്ടായിരുന്നു. വീട്ടിലേക്ക് മടങ്ങിപോകുകയായിരുന്ന രഞ്ജിത്തിനെ ഓട്ടോറിക്ഷയില്‍ പിന്‍തുടര്‍ന്നെത്തിയ പ്രതികള്‍ അസഭ്യം പറഞ്ഞ് കൊണ്ട് മര്‍ദ്ദിക്കുകയും ഓട്ടോറിക്ഷയിലുണ്ടായിരുന്ന കമ്പി വടി കൊണ്ട് മര്‍ദ്ദിച്ച് അവശനക്കുകയായിരുന്നു. തുടര്‍ന്ന് രഞ്ജിത്ത നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍, പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ശക്തികുളങ്ങര ഇന്‍സ്പെക്ടര്‍ രതീഷിന്‍റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *