6 June 2026
ക്ഷേത്ര തിടപ്പള്ളിയിൽ പാചക വാതകം ചോർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന മേൽശാന്തി ജയുമാരൻ നമ്പൂതിരി (49) അന്തരിച്ചു

തിരുവനന്തപുരം:കിളിമാനൂരിൽ ക്ഷേത്രത്തിലാണ് സംഭവം. കിളിമാനൂർ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തി ചിറയിൻകീഴ് അഴൂർ പെരുങ്ങുഴി മുട്ടപ്പലം ഇലങ്കമoത്തിൽ ജയകുമാരൻ നമ്പൂതിരിക്കാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ തിടപ്പള്ളിയിൽ പാചക വാതകം ചോർന്നാണ് തീപിടിച്ചത്. ഒക്റ്റോബർ 1ന് വൈകിട്ട് ദീപാരാധനയ്ക്ക് തൊട്ടു മുൻപാണ് അപകടം നടന്നത്.

തിടപ്പള്ളിയിൽ നിവേദ്യം ഒരുക്കി പുറത്തിറങ്ങിയ ശേഷം പാചക വാതകം ചോർന്നതറിയാതെ വിളക്കുമായി അകത്തു കയറുമ്പോഴാണ് തീ പടർന്ന് പിടിച്ചത് – സിസിടിവിയിൽ ദൃശ്യങ്ങൾ കാണാം.തുടർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഭാര്യ ഉമാദേവി, മക്കൾ ആദിത്യ നാരായണൻ നമ്പൂതിരി, ആരാധിക.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *