6 June 2026
കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജില്‍ റാഗിംഗ്

കൊല്ലം: കൊല്ലം ടി കെ എം എൻജിനീയറിങ് കോളേജിലെ ഒന്നാംവർഷ വിദ്യാർഥികളെ റാഗ് ചെയ്തതായി പരാതി. മൂന്നാം വർഷ വിദ്യാർത്ഥികളായ 6 പേർക്ക് എതിരെ കേസെടുത്ത് കിളിക്കൊല്ലൂർ പോലീസ്. ഒന്നാം വർഷ വിദ്യാർത്ഥികളെ രാത്രിയിൽ റൂമിൽ നിന്നും കാറിൽ കയറ്റി കൊണ്ടുപോയി മൂന്നാം വർഷ വിദ്യാർത്ഥികൾ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിച്ച് റാഗ് ചെയ്തുവെന്നാണ് പരാതി. ഒന്നാംവർഷ വിദ്യാർഥികൾ കോളേജിൽ നൽകിയ പരാതി പോലീസിന് കൈമാറുകയായിരുന്നു.എന്നാൽ സംഭവം ഇരു ചെവി അറിയാതെ ഒത്തുതീർപ്പ് ശ്രമം നടത്തുകയും ചെയ്തു. അതിൽ വിജയിച്ചു എന്നാണ് അറിയുന്നത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *