6 June 2026
കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം

കൊല്ലം- എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസിന് നാളെ തുടക്കം. ഒക്ടോബര്‍ ഏഴു മുതല്‍ 2025 ജനുവരി ട്രെയിന്‍ സര്‍വീസ് നടത്തുമെന്നാണ് റെയില്‍വേ അറിയിച്ചിട്ടുള്ളത്. തുടര്‍ന്നും സര്‍വീസ് നീട്ടുമോയെന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.
എട്ടു കോച്ചുകളുള്ള മെമുവാണ് കോട്ടയം വഴി സര്‍വീസ് നടത്തുക. ശനിയും ഞായറും ട്രെയിന്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. കൊല്ലത്ത് നിന്നും രാവിലെ 6.15ന് പുറപ്പെടുന്ന മെമു രാവിലെ 9.35ന് എറണാകുളം ജങ്ഷന്‍ (സൗത്ത്) സ്റ്റേഷനിലെത്തിച്ചേരും. ആകെ 16 സ്റ്റോപ്പുകളാണ് ഉണ്ടാകുക.
തിരികെ 9.50ന് എറണാകുളത്തു നിന്നും തിരിക്കുന്ന ട്രെയിന്‍ ഉച്ചയ്ക്ക് 1.30ന് കൊല്ലത്ത് എത്തിച്ചേരും. കൊല്ലത്തുനിന്ന് കോട്ടയം വഴി എറണാകുളം ഭാഗത്തേക്ക് രാവിലെ പോകുന്ന പാലരുവി, വേണാട് എന്നീ ട്രെയിനുകളിലെ തിരക്കുമൂലം ഈ രണ്ട് ട്രെയിനുകള്‍ക്കിടയില്‍ ഒരു ട്രെയിന്‍ വേണമെന്നത് ദിവസ യാത്രക്കാരുടെ ദീര്‍ഘകാലത്തെ ആവശ്യമാണ്.

ട്രെയിനിന്റെ സ്റ്റോപ്പും സമയക്രമവും ഇപ്രകാരമാണ്.
കൊല്ലം (രാവിലെ 6.15), ശാസ്താംകോട്ട (6.34), കരുനാഗപ്പള്ളി (6.45), കായംകുളം (6.59), മാവേലിക്കര (7.07), ചെങ്ങന്നൂര്‍ (7.18), തിരുവല്ല (7.28), ചങ്ങനാശ്ശേരി (7.37), കോട്ടയം (7.56), ഏറ്റുമാനൂര്‍ ( 8.08), കുറുപ്പന്തറ (8.17), വൈക്കം റോഡ് (8.26), പുറവം റോഡ് ( 8.34), മുളംതുരുത്തി (8.45), തൃപ്പൂണിത്തുറ (8.55), എറണാകുളം (9.35).

തിരികെ കൊല്ലത്തേക്കുള്ള സര്‍വീസ് ഇപ്രകാരം
എറണാകുളം (രാവിലെ 9.50), തൃപ്പൂണിത്തുറ (10.07), മുളംതുരുത്തി (10.18), പിറവം റോഡ് (10.30), വൈക്കം റോഡ് ( 10.38), കുറുപ്പന്തറ (10.48), ഏര്റുമാനൂര്‍ (10.57), കോട്ടയം (11.10), ചങ്ങനാശ്ശേരി (11.31), തിരുവല്ല (11.41), ചെങ്ങന്നൂര്‍ ( 11.51), മാവേലിക്കര ( 12.03), കായംകുളം (12.13), കരുനാഗപ്പള്ളി (12.30), ശാസ്താംകോട്ട (12.40), കൊല്ലം (1.30).


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *