5 June 2026
പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐ പിഎ എസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

പത്തനത്തിട്ട ജില്ലാ പോലീസ് മേധാവി ആയിരുന്നു സുജിത് ദാസ് ഐ പിഎ എസിനെ സർവ്വീസിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു.

മലപ്പുറം മുന്‍ എസ് പിയായിരുന്ന സുജിത്ത് ദാസിനെതിരേ എസ് പി ഓഫിസ് ക്യാംപിലെ മരംമുറി, സ്വര്‍ണക്കടത്ത് ബന്ധം ആരോപിച്ച് പി വി അന്‍വര്‍ എംഎല്‍എ രംഗത്തെത്തിയിരുന്നു. മരംമുറി വിവാദത്തില്‍ നിലവിലുള്ള എസ് പി ശശിധരനുമായി തര്‍ക്കമുണ്ടായതിനു പിന്നാലെ മലപ്പുറം മുന്‍ എസ് പിയും പത്തനംതിട്ട എസ് പിയുമായ സുജിത്ത് ദാസ് എംഎല്‍എയുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. മരംമുറി അന്വേഷണം തനിക്കെതിരാവുമെന്ന് പറയുന്ന ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത്ത് കുമാറിനെതിരേയും ഗുരുതര പരാമര്‍ശങ്ങളുണ്ടായിരുന്നു. ഇതെല്ലാം പുറത്തായതിനു പിന്നാലെ ആഭ്യന്തരവകുപ്പ് നടത്തിയ അന്വേഷണത്തില്‍ എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നു.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *