5 June 2026
ലോകത്തെ ഏറ്റവും വലിയ  ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത്.

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എം എസ് സി യുടെ കൂറ്റൻ ചരക്ക് കപ്പൽ ഇന്ന് വിഴിഞ്ഞത്ത് എത്തും. എം എസ് സി ഡെയ്ല എന്ന കണ്ടെയ്നർ ഷിപ്പ് ആണ് തുറമുഖത്ത് അടുക്കുന്നത്. വൈകിട്ട് അഞ്ചോടെ കപ്പൽ വിഴിഞ്ഞത്ത് എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു. ഇതുവരെ വിഴിഞ്ഞത്ത് എത്തിയ കപ്പലുകളിൽ ഏറ്റവും വലുതാണ് എം എസ് സി ഡെയ്ല. 13,988 കണ്ടെയ്നറുകൾ വഹിക്കാൻ ശേഷിയുള്ള കപ്പലിന് 366 മീറ്റർ നീളവും 51 മീറ്റർ വീതിയും ഉണ്ട്. കപ്പലിൽ നിന്ന് 1500 ഓളം കണ്ടെയ്നറുകൾ തുറമുഖത്ത് ഇറക്കും. ആഫ്രിക്കൻ രാജ്യമായ ടോംഗോയിൽ നിന്ന് പുറപ്പെട്ട കപ്പൽ മുംബൈയിലെ നാവ ഷേവ തുറമുഖം വഴിയാണ് വിഴിഞ്ഞത്ത് എത്തുന്നത്. എം എസ് സിയുടെ ഫീഡർ കപ്പലായ അഡു വി ചരക്കിറക്കാൻ മറ്റന്നാൾ വിഴിഞ്ഞത്ത് എത്തും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *