5 June 2026
പമ്പ് മോഷണം; പ്രതി പിടിയില്‍.

വാട്ടര്‍ പമ്പ് മോഷ്ടിച്ച് കടന്ന് കളഞ്ഞയാള്‍ പോലീസ് പിടിയിലായി. പട്ടത്താനം, വേപ്പാലുംമൂട്, തട്ടാപ്പറമ്പില്‍ സൈനുദ്ദീന്‍ മകന്‍ നുജും (51) ആണ് കൊല്ലം ഈസ്റ്റ് പോലീസിന്‍റെ പിടിയിലായത്. തിങ്കളാഴ്ച രാത്രിയില്‍ പട്ടത്താനം ഭാവന നഗറില്‍ വാടകയ്ക്ക് താമസിക്കുന്ന അബ്ദുള്‍ സമദിന്‍റെ വീട്ടിലെ കിണറിനോട് ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ പമ്പ് പ്രതി മോഷണം ചെയ്ത് കടന്ന് കളയുകയായിരുന്നു. കൊല്ലം ഈസ്റ്റ് പോലീസ് ഇന്‍സ്പെക്ടര്‍ അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍ എസ്.ഐ ഷബ്ന അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *