5 June 2026
WhatsApp Image 2024-08-16 at 11.45.30 AM

വയനാട്: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കുള്ള ജനകീയ തിരച്ചിൽ ഇന്ന് അവസാനിപ്പിക്കും. ഇനിമുതൽ ആവശ്യാനുസരണം ഉള്ള തിരച്ചിൽ ആയിരിക്കും നടക്കുക. ഇതിനായി വിവിധ സേനാംഗങ്ങൾ തുടരും. ചാലിയാറിലും ദുരന്തം ഉണ്ടായ പ്രദേശത്തും ഇന്നലെ നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീര ഭാഗങ്ങളോ കണ്ടെത്താനായിരുന്നില്ല. അതേസമയം ഭൗമശാസ്ത്രജ്ഞൻ ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിൻറെ പരിശോധന ഇന്ന് ഭാഗികമായി നിർത്തും. ലഭിച്ച വിവരങ്ങൾ ക്രോഡീകരിച്ച ശേഷം ആയിരിക്കും തുടർ പരിശോധനകൾ. ബാങ്കുകളുമായി ബന്ധപ്പെട്ട രേഖകൾ വീണ്ടെടുക്കുന്നതിന് ഇന്ന് മേപ്പാടിയിൽ പ്രത്യേക അദാലത്ത് സംഘടിപ്പിച്ചിട്ടുണ്ട്.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *