5 June 2026
“കാട്ടാക്കട സിപിഎം ഓഫീസ് ആക്രമണം: ഏഴ് പേർ പോലീസ് കസ്റ്റഡിയിൽ”

തിരുവനന്തപുരം:കാട്ടാക്കടയിൽ സിപിഎം ഓഫീസ് ആക്രമിച്ചസംഭവത്തിൽ ഏഴ് പേർ കസ്റ്റഡിയിൽ. അഞ്ച് എസ് ഡി പി ഐ പ്രവർത്തകരും രണ്ട് സിപിഎം പ്രവർത്തകരുമാണ് കസ്റ്റഡിയിലായത്. ആക്രമണത്തിന് പിന്നിൽ വർഗീയ താത്പര്യമാണെന്ന് സിപിഎം ആരോപിച്ചു,എന്നാൽ ആക്രമണത്തിൽ പങ്കില്ലെന്നാണ് എസ് ഡി പി ഐ പ്രതികരിച്ചത്. സംഭവം രാഷ്ട്രീയപ്രേരിതമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ്ഇന്നലെ രാത്രി 9.30ഓടെയാണ് ആക്രമണം നടന്നത്. ഇരുചക്ര വാഹനങ്ങളിലെത്തിയ സംഘം ഓഫീസ് ആക്രമിക്കുകയും ഓഫീസിന് സമീപത്തുണ്ടായിരുന്ന പ്രവർത്തകർക്ക് നേരെ വാൾ വീശുകയുമായിരുന്നു.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *