5 June 2026
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പ്രതി പിടിയിൽ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പോലീസിന്റെ പിടിയിലായി. തേവലക്കര, നടുവിലക്കര, സ്വദേശി ഗോപകുമാർ(53) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ ആണ് ഇയാൾ ലൈംഗികമായി ഉപദ്രവിച്ചത്. അതിജീവിതയുമായുള്ള പരിചയം മുതലെടുത്ത ഇയാൾ 2023 മാർച്ച് മാസം മുതലുള്ള കാലയളവിൽ പല ദിവസങ്ങളിലും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയായിരുന്നു. വിവരങ്ങൾ പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യ്തു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യ്ത തെക്കുംഭാഗം പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെക്കുംഭാഗം പോലീസ് ഇൻസ്‌പെക്ടർ വി. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യ്തു.

 


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *