5 June 2026
അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ?

അർജുനനും ലോറിയും തടിയും കടലിലേക്ക് ഒലിച്ചു പോയിട്ടുണ്ടാവുമോ, അതോ മലയിടിഞ്ഞ മണ്ണിനടയിൽ കിടപ്പുണ്ടാകുമോ, വയനാട് ദുരന്തം വന്നപ്പോഴേക്കും ചാനലുകളെല്ലാം അങ്ങോട്ടെക്ക് പോയിട്ടുണ്ട് . ഇപ്പോൾ അർജുൻ എങ്ങുമില്ല. അർജുൻ്റ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുന്നു. തിരിച്ചെത്തുമെന്ന പ്രതീക്ഷയാകും ആ കുടുംബത്തിന്.അർജുനനെ കണ്ടെത്താനുള്ള നീക്കം കലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ശ്രമം ഉപേക്ഷിച്ചു. കലാവസ്ഥ മാറുമ്പോൾ അമ്പേഷണം തുടരും എന്നാൽ അർജുൻ്റെ സഹോദരി ഈ നീക്കത്തോട് പ്രതികരിച്ചത് ഇങ്ങനെയാണ് പരിശോധന തുടരണം. നിലവിൽ പരിശോധന നടത്തിയ പോലെ തുടരാൻ സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെടണം ഇതുവരെ കേരളവും കർണാടകവും കുടുംബത്തോടൊപ്പം നിന്നു ഇനിയും അതുണ്ടാകണം.കർണാടകയിലെ ഷിരൂരിൽ തിരച്ചിൽ നിർത്തുന്നത് ഉൾക്കൊള്ളാനാകില്ല അർജുന്റെ സഹോദരി അഞ്ജു. യന്ത്രങ്ങൾ എത്തിക്കാൻ ഇനിയും നാലു ദിവസം കൂടി വേണമെന്നാണ് പറയുന്നത്. അതുവരെ ഇപ്പോഴുള്ളത് പോലെ തിരച്ചിൽ തുടരണമെന്നാണ് അപേക്ഷിക്കാനുള്ളതെന്നും അർജുന്റെ സഹോദരി പറഞ്ഞു.യന്ത്രങ്ങളും എത്തിയോ തിരച്ചിൽ തുടരുന്നോ ലൈവായി നിന്ന മാധ്യമങ്ങൾ എല്ലാം മറന്നുവോ…… ഒരു ദുരന്തം മറ്റൊരു ദുരന്തത്തിന് വഴി മാറി.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *