5 June 2026
cme

തൃശൂര്‍: ഗുണ്ടാ നേതാവ് തീക്കാറ്റ് സാജൻ ഒളിവിൽ. പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ മൂന്ന് കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തു. വെസ്റ്റ് പോലീസ് സ്റ്റേഷനിലേക്കും ഈസ്റ്റ് സിഐയുടെ ഫോണിലേക്കും സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലും വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്ത അനുയായികളെ വിട്ടയച്ചില്ലെങ്കിൽ പൊലീസ് സ്റ്റേഷനിൽ ബോംബ് വെക്കുമെന്നായിരുന്നു ഭീഷണി. തന്റെ ജന്മദിനമാഘോഷിക്കാൻ തൃശൂർ തേക്കിൻക്കാട് ​മൈതാനത്ത് സംഘടിച്ചവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണിൽ വിളിച്ചാണ് സാജന്റെ ഭീഷണി. സാജന്റെ പിറന്നാൾ ആഘോഷത്തിനായി ഇന്നലെ തൃശൂരിൽ ഒത്തുകൂടിയ 32 പേരെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

സംഭവത്തിൽ മൂന്ന് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തതോടെയാണ് തീക്കാറ്റ് സാജൻ ഒളിവിൽ പോയത്. സാജനുവേണ്ടി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രണ്ടു കൊലപാതകശ്രമക്കേസുകളടക്കം 14 കേസുകളിൽ പ്രതിയാണ് തീക്കാറ്റ് സാജൻ.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *