5 June 2026
“കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി”

പാലക്കാട്: കുമാരനെല്ലൂരില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ വീണ്ടും കൂട്ടയടി;സ്‌കൂളിന് പുറത്തുവച്ചാണ് ചേരി തിരഞ്ഞ് സംഘര്‍ഷമുണ്ടായത്.സഹികെട്ട പൊലീസ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് കൊണ്ടുവന്ന ബൈക്കുകള്‍ പിടിച്ചെടുത്തു

വെള്ളിയാഴ്ച്ച വൈകീട്ട് സ്‌കൂള്‍ വിട്ട സമയത്ത് റോഡില്‍ വച്ചായിരുന്നു പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും.രാവിലെ പത്താം ക്ലാസ്,പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ തമ്മിലും സംഘര്‍ഷമുണ്ടായിരുന്നു.നിസ്സാര കാരണങ്ങളുടെ പുറത്താണ് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ തല്ല്,വൈകീട്ടുള്ള വിദ്യാര്‍ത്ഥികളുടെ തര്‍ക്കം ഗൗരവമായതോടെ തൃത്താലയില്‍ നിന്ന് പോലീസെത്തി.നേരത്തെ വാണിംഗ് നല്‍കിയിട്ടും സ്‌കൂളിലേക്ക് കുട്ടികള്‍ കൊണ്ടുവന്ന ഇരുചക്രവാഹനങ്ങള്‍ പൊലീസ് പിടിച്ചെടുത്തേു,പത്തോളം വാഹനങ്ങളാണ് ലോറിയില്‍ കയറ്റി സ്റ്റേഷനില്‍ എത്തിച്ചത്,വിദ്യാര്‍ത്ഥികളുടെ നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രക്കെതിരെ നാട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.പിടിച്ചെടുത്ത ബൈക്കുകളുടെ ഉടമകളുടെ പേരില്‍ പൊലീസ് പിഴയീടാക്കും.


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *