5 June 2026
IMG-20240630-WA0013

വടകര : കെ.കെ രമയുടെ മൊഴിയെടുത്ത എ.എസ് ഐയെ സ്ഥലം മാറ്റി. ട്രൗസർ മനോജിന് ഇളവ് നൽകാനുള്ള നീക്കത്തിൻ്റെ ഭാഗമായിട്ടായിരുന്നു കെ.കെ രമയുടെ മൊഴി എടുത്തത്. കൊളവല്ലൂർ സ്റ്റേഷനിലെ എ.എസ് ഐ ശ്രീജിത്തിനെ വയനാട്ടിലേക്ക് ഒരു സ്ഥലംമാറ്റവും കിട്ടി.ടി.പി വധക്കേസിൽ നേരിട്ട് പങ്കാളികളായ ടി.കെ രജീഷ്,അണ്ണൻ സിജിത്, മുഹമ്മദ് ഷാഫി എന്നിവർക്ക് ഇളവ് നൽകാനുള്ള നീക്കമാണ് വിവാദമായത്. 20 വർഷം വരെ ഈ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകരുതെന്ന ഹൈക്കോടതി വിധി നിലനിൽക്കെ സർക്കാർ ഇങ്ങനെ ഒരു നീക്കം നടത്തിയത്. പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള നീക്കത്തിൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സർക്കാർ സ്വീകരിച്ചിരുന്നു


Discover more from News12 india malayalam

Subscribe to get the latest posts sent to your email.

Leave a Reply

Your email address will not be published. Required fields are marked *